ചെങ്ങന്നൂരമ്മ മാഹാത്മ്യം

WEBDUNIA|
ഇഷ്‌ട വര പ്രസാദിനിയാണ് പാ‍ര്‍വ്വതി. അതു പോലെ ഭക്തരുടെ ആഗ്രഹങ്ങള്‍ നിറവേറ്റി കൊടുക്കുന്നതിലും പാര്‍വ്വതി മുന്‍‌പന്തിയിലാണ്.

സതീദേവി മരിച്ച വിഷമത്താല്‍ തപസ്സ് നടത്തിയ ശിവനെ ശുശ്രൂഷിച്ച് മനസ്സ് മാറ്റിയെടുത്ത് വിവാഹ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു കൊണ്ടു പോയവളാണ് പാര്‍വ്വതി. പാര്‍വ്വതിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളില്‍ മുന്‍‌പന്തിയില്‍ നില്‍ക്കുന്ന ക്ഷേത്രമാണ് ചെങ്ങന്നൂര്‍ ക്ഷേത്രം. ആലപ്പുഴജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.


പ്രധാനമായും ഭൂതപ്രേത ഒഴിപ്പിക്കുന്നതിനാണ് ഈ ക്ഷേത്രം പ്രസിദ്ധി നേടിയിരിക്കുന്നത്. ഏഴു ദിവസം ഇവിടെ ഭജനയിരുന്നാല്‍ എത്ര കടുത്ത ബാധയും ഒഴിഞ്ഞു പോകുമെന്നാണ് പറയുന്നത്. മന:ശാസ്‌ത്രജ്ഞര്‍ ഉപേക്ഷിച്ച കേസുകള്‍ പോലും ഇവിടത്തെ ഭജനയുടെ ശക്തി കൊണ്ട് ഭേദമായിട്ടുണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.


ഇതിനു പുറമെ ദീര്‍ഘ സുമംഗലിയായി വാഴുന്നതിനും, സന്താന സൌഭാഗ്യത്തിനും ദേവിയെ എല്ലാം മറന്ന് പൂജിച്ചാല്‍ ഫലം ലഭിക്കുമെന്നാണ് ഐതിഹ്യം. സര്‍പ്പഭയം മാറ്റുന്നതിനും ചെങ്ങൂന്നരമ്മയ്ക്ക് അപാരശക്തിയാണ്.

തിരുമധുരം, ധാര,പുഷ്‌പാജ്ഞലി, കൂട്ടുപ്പായസം, മഞ്ഞള്‍, ആഭരണങ്ങള്‍ എന്നിവ കാണിക്കയായി നല്‍കിയാല്‍ ദേവി പ്രസാദിച്ച് അനുഗ്രഹങ്ങള്‍ ചൊരിയുമെന്നാണ് വിശ്വാസം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :