‘കെജ്‌രിവാള്‍ ഭ്രാന്തന്‍ മുഖ്യമന്ത്രി‘

WEBDUNIA| Last Modified വ്യാഴം, 23 ജനുവരി 2014 (16:36 IST)
PRO
PRO
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഭ്രാന്താണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. അരവിന്ദ് കെജ്‌രിവാളിന്റെയും എഎപിയുടെയും വിമര്‍ശനങ്ങള്‍ക്ക് വിധേയനാവുകയും എഎപിയുടെ ‌ഡല്‍ഹി ധര്‍ണ കാരണം വിഷമിക്കുകയും ചെയ്ത ഷിന്‍ഡെ ഡല്‍ഹി മുഖ്യനെതിരെ രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തുകയായിരുന്നു.

ഈ മുഖ്യമന്ത്രി ധര്‍ണയിരുന്നതുകാരണം നാലായിരത്തോളം പൊലീസുകാ‌ര്‍ക്കാണ് അവധി പോലുമില്ലാതെ ജോലി ചെയ്യേണ്ടിവന്നതെന്ന് ഷിന്‍ഡെ പറഞ്ഞു. ഷിന്‍ഡെക്കാണ് ഡല്‍ഹിയിലെ ക്രമസമാധാനത്തിന്റെ ചുമതല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :