ജനലോക്പാല്‍ ബില്‍ എന്ന ഭീകരന്‍; അറസ്റ്റ് മുതല്‍ രാജിവരെ(ഫോട്ടോഫീച്ചര്‍)

ഡല്‍ഹി| WEBDUNIA|
PTI
ഏതുവിധേനയും കുതിരക്കച്ചവടവും കാലുവാരലും നടത്തി അധികാരം പിടിച്ചടക്കാന്‍ ശ്രമിക്കുന്നവര്‍ക്കും മറുപടിയായി അധികാര ലഹരി തന്നെ ബാധിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തിയാണ് കെജ്‌‌രിവാളിന്റെ പടിയിറക്കം.

അധികാരത്തിനു വേണ്ടി താന്‍ മുന്നോട്ട് വയ്ക്കുന്ന കാര്യങ്ങളില്‍ പിന്നാക്കം പോകില്ലെന്ന ആദര്‍ശം വ്യക്തമാക്കിയാണ് കെജ്‌രിവാളിന്റെ പടിയിറക്കം. ഈ പടിയിറക്കം തന്റെ താരപരിവേഷത്തിന് തിളക്കം കൂട്ടിയിട്ടേയുള്ളെന്ന് വ്യക്തമാക്കുന്നതാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിക്കുന്ന പല സന്ദേശങ്ങളും.

ഈ സന്ദേശങ്ങളില്‍ പലരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ഒരു സംശയം സാധാരണക്കാരുടെ മനസില്‍ ഉയര്‍ത്തുന്നു. എന്തിനാണ് സര്‍ക്കാ‍ര്‍ ജനലോക്പാല്‍ ബില്ലിനെ ഭയക്കുന്നത് അത്രയ്ക് ഭീകരനാണോ ഈ ജനലോക്പാല്‍.

കേന്ദ്ര സര്‍ക്കാരിന്റെ ഒരു അഴിമതിവിരുദ്ധസ്ഥാപനമാണ് ലോക്പാല്‍. സാധാരണ ജനങ്ങളില്‍ നിന്ന് സ്വീകരിച്ച അഭിപ്രായങ്ങളും ബില്ലില്‍ സ്വീകരിച്ചുവെന്നറിയിക്കനാണ് ‘ജന‘ എന്ന വാക്ക് സൂചിപ്പിക്കുന്നത്.

ജനലോക്പാല്‍ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ച് ലോക്പാലില്‍ എല്ലാ പോതുസേവകരും ഉള്‍പ്പെടുമായിരുന്നു എന്നാല്‍ സര്‍ക്കാരിന്റെ ലോക്പാലില്‍ ഉദ്യോഗസ്ഥര്‍ മാത്രമെ ഉള്‍പ്പെടുകയുള്ളൂ.

കെജ്രിവാള്‍ ഭരണഘടനാവിരുദ്ധമായി ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന് ആരോപിച്ച് ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ച് നിന്ന് ബില്ലിനെ എതിര്‍ത്തു. 27നെതിരെ 48 വോട്ടിനാണ് അവതരണം തള്ളിപ്പോയത്.


ജന ലോക്പാലിനായി ആദ്യം ഹസാരെയോടൊപ്പം ഒരു വേദിയില്‍ - അടുത്തപേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :