ചിരഞ്ജീവിയായ ഹനുമാന്‍

WEBDUNIA|
ചിരഞ്ജീവിയാണ് ഹനുമാന്‍. രാമദാസനും ധീര യോദ്ധാവും മാത്രമല്ല സര്‍വ്വ ശാസ്ത്ര- വിദ്യാപാരംഗതനും ഗായകനുമാണ് ഹനുമാന്‍. ബ്രഹ്മത്തെ സേവിക്കാന്‍ ഹനുമാന്‍ നമ്മെ പഠിപ്പിക്കുന്നു. ദൈവീക സവിശേഷതയുള്ള വ്യക്തിയുടെ ജനനത്തിനാണ് പ്രാധാന്യം; ദിനത്തിനല്ല.

ചൈത്ര ചന്ദ്രമാസം ശുക്ളപക്ഷത്തിലെ പൗര്‍ണ്ണമി രാവില്‍ ഹനുമാന്‍ ജനിച്ചു എന്ന് വിശ്വാസം, അതല്ല കാര്‍ത്തികമാസത്തിലെ നരക ചതുര്‍ദശി ദിനത്തിലാണെന്ന് മറ്റൊരു പക്ഷം.

ഹനുമാന്‍റെ ജനനത്തെ സംബന്ധിച്ച് പുരാണങ്ങളില്‍ പല ഐതീഹ്യങ്ങളുമുണ്ട്. ശിവന് പാര്‍വ്വതിയിലുണ്ടായ സന്താനമാണ് ഹനുമാന്‍ എന്നാണ് ഐതീഹ്യം. ശിവന് മോഹിനി വേഷം പൂണ്ട മഹാവിഷ്ണുവിലുണ്ടായ സന്താനമാണെന്നാണ് മറ്റൊരു ഐതീഹ്യം.

ദശരഥന്‍ പുത്രികാമോഷ്ടി യാഗം നടത്തിയപ്പോള്‍ കിട്ടിയ ദിവ്യ പായസത്തില്‍ കുറച്ച് പരുന്ത് അഹരിച്ചുകൊロു പോകവേ അതിലല്പം അജ്ഞനയുടെ വിരലുകളില്‍ വീണുവെന്നും അതിന്‍റെ ഫലമായി ഹനുമാന്‍ പിറന്നുവെന്നും വേറൊരു ഐതീഹ്യം.

വായു ആ ശിശുവിന്‍റെ പിതൃത്വം ഏറ്റെടുത്തതിനാല്‍ ഹനുമാന്‍ വായു പുത്രനായി വളര്‍ന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :