ദത്താത്രേയന്‍റെ കഥ.

പീസിയന്‍

WEBDUNIA|
ഇതോടെ രണ്ടു കാര്യങ്ങള്‍ സാധിച്ചു. നഗ്നയായി ഭിഷയും നല്‍കി; ത്രിമൂര്‍ത്തികളെ കുഞ്ഞുങ്ങളായും ലഭിച്ചു. തന്‍റെ ആഗ്രഹം സാധിക്കുവാന്‍ ത്രിമൂര്‍ത്തികള്‍ കുഞ്ഞുങ്ങളായതാണെന്നും അനുസൂയയ്ക്ക് ബോധ്യമായി.

അത്രി മഹര്‍ഷി വന്നയുടന്‍ കുഞ്ഞുങ്ങളെ കണ്ട് സന്തോഷത്തോടെ കെട്ടിപ്പിടിച്ചു.അപ്പോള്‍ മൂന്നു കുഞ്ഞുങ്ങളും ചേര്‍ന്ന് ഒരു കുഞ്ഞായി മാറി -ഒരു തലയും ആറു കൈകളും രണ്ടു കാലുകളുമുള്ള രൂപമായി അവര്‍ മാറി.

ഇതിനിടെ സ്വന്തം ഭര്‍ത്താക്കന്മാരെ വിട്ടുതരണമെന്ന അപേക്ഷയുമായി ത്രിമൂര്‍ത്തികളുടെ പത്നി മാര്‍ അനുസൂയയുടെ അടുത്തെത്തി. അത്രി മഹര്‍ഷിയോട് യാചിച്ചു. മഹര്‍ഷി സമ്മതിച്ചു

ത്രിമൂര്‍ത്തികള്‍ സ്വന്തം രൂപത്തില്‍ പ്രത്യക്ഷപ്പെട്ട ഈ കുഞ്ഞ് ദത്താത്രേയന്‍ എന്നറിയപ്പെടുമെന്നും അവനില്‍ ത്രിമൂര്‍ത്തികളുടെ തേജസ്സ് ഉണ്ടായിരിക്കുമെന്നും അരുളി ചെയ്തു. യുവാവായി വളര്‍ന്ന ദത്താത്രേയന്‍ വലിയ ജ്ഞാനിയായ് മാറി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :