സത്യാനന്ദ - സനാതനധര്‍മ്മ പ്രചാരകന്‍

ജനനം 1933 സപ്തംബര്‍ 25.മരണം 2006 നവംബര്‍ 24

Swami Sathyananda Saraswathi
WDWD
ആധുനിക സാങ്കേതിക വിദ്യ സമന്വയിപ്പിച്ച് ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഉന്നമനത്തിനായി വിദ്യാഭ്യാസ മേഖലയെ ഉപയോഗപ്പെടുത്തിയ സന്യാസ വര്യനായിരുന്നു ചേങ്കോട്ടുകോണം ആശ്രമം അധിപതി സ്വാമി സത്യാനന്ദ സരസ്വതി. അദ്ദേഹത്തിന്‍റെ ഒന്നാം ചരമ വാര്‍ഷികമാണ് 2007 നവംബര്‍ 24 ന്

തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണത്ത് 1933 സെപ്തംബര്‍ 25 ന് ജനിച്ച സ്വാമിയുടെ പൂര്‍വ്വാശ്രമത്തിലെ പേര് ശേഖരന്‍ എന്നായിരുന്നു. പണിമൂല ദേവീക്ഷേത്രത്തില്‍ പതിവായി ദര്‍ശനത്തിനെത്താറുണ്ടായിരുന്ന ശേഖരന് കൃഷ്ണസ്വാമിയുടെ ദര്‍ശനം ലഭിച്ചതിനെ തുടര്‍ന്ന് സന്യാസം സ്വീകരിക്കുകയായിരുന്നു.

ഒരു സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചെങ്കിലും മാനസികമായ പ്രശ്നങ്ങള്‍ പലതും ഉണ്ടായതിനാല്‍ ജോലി ഉപേക്ഷിച്ച് അദ്ദേഹം ഋഷീകേശിലേക്ക് പോയി. അതിന് മുമ്പ് അദ്ദേഹത്തിന് ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ ഉപദേശം ലഭിച്ചു. എല്ലാവരുടേയും മനസുകളില്‍ ദൈവം ഉണ്ടെന്നായിരുന്നു ആ ഉപദേശം.

ഗുരുപാദരുടെ സമാധിക്ക് ശേഷം സത്യാനന്ദസരസ്വതി അദ്ദേഹത്തിന്‍റെ ഉപദേശം പ്രാവര്‍ത്തികമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇതിനിടയില്‍ ശ്രീരാമദാസ ട്രസ്റ്റ് രൂപീകരിച്ച സ്വാമി ഹിന്ദുമത ധര്‍മ്മങ്ങളെ ആധാരമാക്കി സനാതനധര്‍മ്മം പ്രചരിപ്പിക്കാനായി ശ്രീരാമദാസ മിഷന്‍ സ്ഥാപിച്ചു.

WEBDUNIA|
സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി സനാതനധര്‍മ്മത്തിലൂടെ ജനത്തെ അവബോധം ഉണ്ടാക്കുക എന്നതായിരുന്നു ഇതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്. വേദങ്ങളിലെയും ഉപനിഷത്തുക്കളിലെയും സാരാംശങ്ങളെ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി തെറ്റായി ഉപയോഗിക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :