ജോന്‍ ഓഫ് ആര്‍ക് - ജ്വലിക്കുന്ന ഓര്‍മ്മ

WEBDUNIA|
ജോന്‍ ഓഫ് ആര്‍ക് ഫ്രാന്‍സിലെ ദേശീയ നായികയും കത്തോലിക്ക സഭയുടെ പുരോഹിതയുമാണ്. അവരുടെ ആത്മത്യാഗ ദിനമാണ് മെയ് 30.

ജോനിന് പല വെളിപാടുകള്‍ ലഭിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. യുദ്ധത്തില്‍ ഫ്രഞ്ച് സേനയെ പലപ്പോഴും ഈ ധീരവനിത നയിച്ചു.

ഫ്രാന്‍സിലെ ദോംറെമിയില്‍ ഒരു കര്‍ഷകകുടുംബത്തിലാണ് ജോനിന്‍റെ ജനനം. നൂറ്റാണ്ട് യുദ്ധകാലത്ത് ജോന്‍ ഓഫ് ആര്‍ക്കിന്‍റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യം ഓര്‍ലിയന്‍സ് യുദ്ധത്തിലും പിന്നീട് മറ്റനേകം യുദ്ധങ്ങളിലും വിജയിക്കാനായി. ഓര്‍ലിയന്‍സ് യുദ്ധം ജയിക്കുക വഴി ചാള്‍സ് ഏഴാമന്‍ രാജാവാകാന്‍ സഹായിക്കുകയായിരുന്നു.

പിന്നീട് ജോനിനെ ബര്‍ഗണ്ടില്‍ പിടിക്കുകയും ഇംഗ്ളണ്ടിന് കൈമാറുകയും ചെയ്തിരുന്നു. ഇംഗ്ളീഷ് മതപുരോഹിതര്‍ അവരെ മതനിന്ദയ്ക്ക് ശിക്ഷിക്കുകയും പിന്നീട് റുവനില്‍ വച്ച് കത്തിച്ചു കൊല്ലുകയുമാണുണ്ടായത്.

ജോനിന്‍റെ അഭിപ്രായത്തില്‍ 1424ല്‍ സെന്‍റ് മൈക്കലില്‍ നിന്നും സെന്‍റ് കാത്തറിനില്‍ നിന്നും സെന്‍റ് മാര്‍ഗ്രറ്റില്‍ നിന്നും ഇംഗ്ളീഷുകാരെ ഫ്രാന്‍സില്‍ നിന്നും പുറന്തള്ളാനും അതുവഴി റെയിംസിലെ രാജകുമാരനെ രാജാവാക്കാനും വെളിപാടുണ്ടായി.

1428ല്‍ അവര്‍ ചിനനിലെ കൊട്ടരിത്തിലേക്ക് പോകാന്‍ അകമ്പടി ആവശ്യപ്പെട്ടു. അകമ്പടി ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ആറുപേരെ ഇതിനായി നിയോഗിച്ചു.

1429 ഏപ്രില്‍ 29ന് ഓര്‍ലിയന്‍സില്‍ അവര്‍ എത്തി. ഇംഗ്ളീഷ് സൈനികര്‍ മെയ് എട്ട് ആയപ്പോഴേയ്ക്കും പൂര്‍ണമായും പിന്‍വാങ്ങി. ഈ പിന്‍വാങ്ങല്‍ ജോന്‍ ഓഫ് ആര്‍ക് നേരത്തെ പ്രവചിച്ചിരുന്നു. ഇതുകാരണം അവരെ ഒരു പ്രവാചകയായി ജനം അംഗീകരിക്കുകയും എംബ്രണിലെ ആര്‍ച്ച് ബിഷപ്പിന്‍റെ പിന്തുണ ലഭിക്കുകയും ചെയ്തു.

ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :