ചീനയില്‍ ഒളിമ്പിക്സ് നടക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കാലം മുലയൂട്ടുന്ന അമ്മമാര്‍ക്കായി സ്വര്‍ണ്ണം, വെള്ളി, വെങ്കലം, ഇരുമ്പ് മെഡലുകള്‍ സമ്മാനിക്കാനുള്ള നീക്കം നടക്കുകയാണ്.
കുഞ്ഞിന് രണ്ട് വര്‍ഷമെങ്കിലും മുലപ്പാല്‍ കൊടുക്കുന്നതാണ് ഉചിതം. ജനിച്ചതു മുതല്‍ ആറ് മാസം വരെ മുലപ്പാല്‍ മാത്രമേ കൊടുക്കാവൂ. ഇതാണ് ലോക മുലയൂട്ടല്‍ വാരത്തിന്‍റെ പ്രധാന സന്ദേശം. മുലയൂട്ടുന്നത് സ്തനസൌന്ദര്യം കുറയ്ക്കുകയില്ല എന്ന സന്ദേശവും ഈ വാരാചരണം നല്‍കുന്നു.
ഇതിനായി ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളില്‍ സമൂഹ മുലയൂട്ടല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കാറുണ്ട്. ഇതില്‍ യുവതികള്‍ അടക്കം ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുകയും ചെയ്യുന്നു.
മുലകള്‍ ലൈംഗിക ആകര്‍ഷണ വസ്തുവും ലൈംഗിക ചോദന വസ്തുവും ആയതുകൊണ്ട് പല യുവതികള്‍ക്കും പരസ്യമായി മുലയൂട്ടല്‍ നടത്താന്‍ ആവാത്ത സാഹചര്യമാണ് ഇന്നുള്ളത്. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിനു കൌതുകം എന്ന മട്ടില്‍ പൊതുസ്ഥലങ്ങളിലും തീവണ്ടികളിലും മുലയൂട്ടുന്ന അമ്മമാരെ മൊബൈല്‍ ക്യാമറ കൊണ്ട് വേട്ടയാടുന്ന ആളുകളെയാണ് നാമിന്നു കാണുക.
PRO
PRO
മുലപ്പാലിന്‍റെ ഗുണങ്ങളെ കുറിച്ചും അത് കുട്ടികള്‍ക്ക് നല്‍കുന്ന സംരക്ഷണത്തെ കുറിച്ചും പലരും ബോധവാന്മാരാകേണ്ടതുണ്ട്.
ചില പാശ്ചാത്യ നാടുകളില്‍ ഭാര്യ മുലയൂട്ടുന്നത് സഹിക്കാന്‍ കഴിയാത്ത പല പുരുഷന്മാരും ഉണ്ട് എന്നത് വലിയൊരു മാനസിക ആരോഗ്യ പ്രശ്നമായും വളര്‍ന്നു വരുന്നുണ്ട്. അത്തരം സ്ഥലങ്ങളില്‍ ഭര്‍ത്താവിന്‍റെ കൂടി സഹായത്തോടും പങ്കാളിത്തത്തോടും കൂടി മുലയൂട്ടല്‍ വ്യാപകം ആക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്.