ശബരിമല ദേവപ്രശ്നം വിധി പ്രകാരമോ

ശബരിമലയിലെ ദേവപ്രശ്നം

WEBDUNIA|
ശബരിമല ദേവപ്രശ്നം വിധി പ്രകാരമോ

ശബരിമലയിലെ ദേവപ്രശ്നം
( ചെങ്ങനൂരിനടുത്തുള്ള കടപ്ര കിഴക്കെക്കൂട്ട് വീട്ടിലെ ചന്ദ്രഹരി അഹമ്മദാബാദില്‍ ഒ എന്‍ ജി സിയിലെ ഉദ്യോഗസ്ഥനാണ്.ജ്യോതിഷ പണ്ഠിതനും ജ്യോതിഷഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് .രാശിചക്രം( മലയാളം), ദി സോഡിയാക് ആന്‍റ് ആസ്റ്റ്രോണോമി ( ഇംഗ്ളീഷ്) എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍ .1994 ല്‍ യഥാര്‍ഥ അയനാംശത്തിന്‍റെ കണ്ടുപിടിത്തത്തിലൂടെ ശ്രദ്ധേയനായി )

വിവാദവിഷയമായിത്തീര്‍ന്ന ശബരിമല ദേവപ്രശ്നത്തിന്‍റെ ഏറ്റവും വിശദമായ റിപ്പോര്‍ട്ട ് നല്‍കിയത് മലയാളം വാരികയാണെന്നത് ആ പ്രസിദ്ധീകരണത്തിന് അഭിമാനകരമായ കാര്യമാണ്.

എന്നാല്‍ എത്രമാത്രം ശാസ്ത്രീയവും വസ്തുനിഷ്ഠവുമാണ് ആ റിപ്പോര്‍ട്ട ്? പൊതുജന താല്‍പര്യവും ഭക്തജനതാല്‍പര്യവും , ശീഅയ്യപ്പസിധിയുടെ പരിപാവനത്വവും സാഹിതീഭംഗിയാര്‍ന്ന ആ റിപ്പോര്‍ ട്ട'് ലക്ഷ്യമാക്കുുവോ? എന്ന ഒരു ചിന്താഗതിയാണ് എന്‍റെ ഈ ലേഖനത്തിന് പ്രേരകം.

മലയാളം വാരികയിലെ ലേഖനത്തില്‍ പരാമര്‍ശിക്കുന്ന മാതൃഭൂമി വാര്‍ത്തയുടെ - അതായത്, പ്രശ്നചിന്ത അശുഭ ദിനത്തിലാണെന്ന പത്രക്കുറിപ്പിന്‍റെ - രചയിതാവും ജൂ ണ്‍ 24 ന് മാതൃഭൂമിയില്‍ ദേവപ്രശ്നത്തിന്‍റെ നിഗമനങ്ങളെ ചോദ്യം ചെയ്തയാളും ഈ ലേഖകന്‍ തന്നെയാണ്.

തുടര്‍ന്ന് കലാകൗമുദിയില്‍ (9 ജൂലൈ) ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്ന ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ പശ്ഛാത്തല ത്തിലാണ് മലയാളം വാരികയില്‍ വളരെയധികം വിശദമായ റിപ്പോര്‍ട്ട ് വന്നത്.

അവകാശപ്പെടാന്‍ താന്ത്രിക പാരമ്പര്യമോ ജ്യോത്സ്യപാരമ്പര്യമോ ദ്വിജത്വം വിളിച്ചറിയിക്കു പൂണൂലോ, പത്രക്കാരായ സുഹൃത്തുക്കളോ എനിക്കില്ല.

ദ്രാവിഡപാരമ്പര്യവും സ്വയമാര്‍ജ്ജിച്ച വിദ്യയും തൊഴിലും നിത്യംസമസ്ത ജനഹൃദയത്തിലും ബുദ്ധിരൂപേണ വാഴു ഭഗവതിയുടെ അനുഗ്രഹവും മാത്രമാണ് കൈമുതല്‍.

അയ്യപ്പ സന്നിധിക്കും ഭക്തജനങ്ങള്‍ക്കും ശ്രേയസ്കരമായ, സത്യം പ്രകടമാകുന്ന വാക്കുകള്‍ മാത്രം ഭഗവതീ നല്‍കേണമേ എന്ന അകമഴിഞ്ഞ പ്രാര്‍ത്ഥനയോടെയാണ് ഈ വരികളെഴുതുത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :