ശബരിമല ദേവപ്രശ്നത്തെക്കുറിച്ച് -3

WEBDUNIA|
ശബരിമല ദേവപ്രശ്നം വിധിപ്രകാരമൊ? -3

(3) ഏറ്റവും പ്രധാനമായ സംഗതി നിര്‍ഗ്ഗമനദിവസം സ്വര-ശുഭാശുഭ നിര്‍ണ്ണയങ്ങള്‍ സംക്രമത്താല്‍ അസാദ്ധ്യമായ അശുഭചതുര്‍ത്ഥി ദിനത്തില്‍ ജ്യോത്സ്യര്‍ തന്‍റെ ശാരീരികവും മാനസികവുമായ അവസ്ഥാവിശേഷങ്ങളെ ദേവനില്‍ എങ്ങനെ ആരോപിച്ചുവെതാണ്?

മലയാളം വാരിക പുറം 92 ല്‍ പറയു ന്ന ത് ശബരിമല പ്രശ്നം തുടങ്ങുന്ന ദിവസം അശുഭദിനം എന്ന മാതൃഭൂമി റിപ്പോര്‍ട്ട് വായിച്ച് അസ്വസ്ഥനായ ജ്യോത്സ്യന്‍ തന്‍റെ അസ്വസ്ഥതയെ ദേവന്‍റെ അസ്വസ്ഥതയായി വ്യാഖ്യാനിച്ചെന്നാണ്.

ദൈവജ്ഞന് ശുഭകരമായ ശ്വാസവും മറ്റുമുള്ള ശുഭദിനത്തില്‍ പ്രശ്നത്തിന് നിര്‍ഗ്ഗമിക്കുമ്പോള്‍ ഉണ്ടാകുന്ന നിമിത്തസ്വഭാവമുള്ള അസ്വസ്ഥതകളെ ദേവന്‍റെ അസ്വസ്ഥതയായി വ്യാഖ്യാനിക്കാം എന്നത് പ്രസിദ്ധമാണ്.

അതീവ അശുഭകരമായ നിര്‍ഗ്ഗമനകാലത്തില്‍ പ്രശ്നചിന്ത തുടങ്ങുത് അശുഭകാലത്തിലാണെന്ന് പത്രത്തിലൂടെ അറിയുക - ഈ നിമിത്തം ജ്യോത്സ്യന്‍ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്?

ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം പൃച്ഛാകാലത്തെ അമംഗളകരമാക്കിയ മൂന്നാമന്‍റെ സാന്നിദ്ധ്യം പത്രപ്രവര്‍ത്തകന്‍റെ ആയിരുുവെന്നതാണ്. മോഹം എന്ന വാക്കില്‍ പേര് തുടങ്ങുന്ന ആ വ്യക്തി എല്ലാവരെയും മോഹിപ്പിച്ചുവെന്ന് തന്നെ പൃച്ഛാകാലത്തിലെ ക്ഷേത്രസംബന്ധമല്ലാത്ത സാിദ്ധ്യത്തിന് നിമിത്തമായ വ്യാഖ്യാനം നല്‍കാം.

പത്രക്കാരനാല്‍ സ്വാധീനിക്കപ്പെട്ട അമംഗളകരമായ പ്രശ്നത്തിന് കൂട്ട്ചേര്‍ന്ന ് നിര്‍ഗ്ഗമനത്തിന് ഒരുമ്പെടുമ്പോള്‍ പ്രശ്നചിന്തയുടെ ദിവസം അശുഭമെ ന്ന ് പത്രവാര്‍ത്ത. പത്രക്കാരന്‍ തുടങ്ങിയ അശുഭത്തെ പത്രം തന്നെ നിര്‍ഗ്ഗമാവസരത്തില്‍ ജ്യോത്സ്യനെ ധരിപ്പിച്ചു.

ജ്യോത്സ്യന് തുടര്‍ന്നുണ്ടായതായി ഭട്ടതിരിപ്പാട് പറയുന്ന അസ്വസ്ഥത ദേവന്‍റെ അസ്വതയുടെ പ്രതിഫലനമോ കള്ളപ്രശ്നത്തിന് കൂട്ട്യൂണി ജ്യോത്സ്യനോടുള്ള ദേവകോപത്തിന്‍റെ പ്രതിഫലനമോ?

സംക്രമത്തില്‍ വാഹനം കയറിയ ജ്യോത്സ്യര്‍ക്ക് യാത്രയിലുടനീളം മാതൃഭൂമിയിലെ അശുഭദിനവാര്‍ത്ത ദേഹാസ്വസ്ഥ്യവും ഹാങ്ങ്ഓവറും നല്‍കിയെന്ന് മലയാളം വാരികയില്‍ നിന്നും മനസ്സിലാക്കാം.

ജ്യോത്സ്യന് ദേവപ്രശ്നത്തിന് ശേഷം ഉണ്ടായിരിക്കു ക്ളേശങ്ങളും അപവാദവും ദേവകോപം നിമിത്തമല്ലേ?




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :