തീരസംരക്ഷണ സേനയില്‍ അവസരം

Indian Coast Gurard
WDWD
ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡില്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുകളുണ്ട്. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍ ബ്രാഞ്ചുകളിലാണ് ഒഴിവ്‌.

അസി. കമാന്‍ഡന്‍റ് (ജനറല്‍ ഡ്യൂട്ടി): 40 ഒഴിവ്‌. 10+2+3 സ്ട്രീമില്‍ പഠിച്ച്‌ ഏതെങ്കിലും വിഷയത്തില്‍ ബിരുദം. പ്ലസ്ടുവിന്‌ ഫിസിക്സ്‌, മാത്തമാറ്റിക്സ്‌ വിഷയങ്ങള്‍ പഠിച്ചിരിക്കണം. 1983 ജൂലൈ ഒന്നിനും 1987 ജൂണ്‍ 30നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍.

അസി. കമാന്‍ഡന്‍റ് (ടെക്നിക്കല്‍) 10 ഒഴിവ്‌. നേവല്‍ ആര്‍ക്കിടെക്ചര്‍/മെക്കാനിക്കല്‍/മറൈന്‍/ഇലക്ട്രിക്കല്‍ ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ്‌ ഇലക്ട്രോണിക്സ്‌/ഡിസൈന്‍/പ്രൊഡക്ഷന്‍ എയ്‌റോനോട്ടിക്കല്‍/കണ്‍ട്രോള്‍ എന്‍ജിനിയറിങ്‌ എന്നിവയിലൊന്നില്‍ ബിരുദം.

അല്ലെങ്കില്‍ ഈ വിഷയങ്ങളിലൊന്നില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ്‌ എന്‍ജിനിയേഴ്സ്‌ അംഗീകരിച്ച യോഗ്യത. അല്ലെങ്കില്‍ കൊല്‍ക്കത്ത ഐ.എം.ഇടിയില്‍ നിന്നുള്ള മറൈന്‍ എന്‍ജിനിയറിങ്‌ ബിരുദം. 1978 ജൂലൈ ഒന്നിനും 1987 ജൂണ്‍ 30നും ഇടയില്‍ ജനിച്ചവരാകണം.

എസ്.സി/എസ്ടിക്ക്‌ അഞ്ചും ഒ.ബി.സിക്ക്‌ മൂന്നും വര്‍ഷം ഉയര്ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. എല്ലാ‍ തസ്തികയ്ക്കും ഉയരം 157 സെ. മീ. കായികക്ഷമതയ്ക്ക്‌ യോജ്യമായ നെഞ്ചളവ്‌. അഞ്ച് സെ.മീ. വികസിപ്പിക്കാനാകണം. കാഴ്ച അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് (ജനറല്‍ ഡ്യൂട്ടിക്ക്‌) 6/6 ഉണ്ടായിരിക്കണം. അസി. കമാന്‍ഡന്‍റ് (ടെക്നിക്കല്‍) 6/12 വേണം.

നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷക്കൊപ്പം പ്രായം, ജാതി, യോഗ്യത എന്‍സിസി ഉണ്ടെങ്കില്‍ അത് എന്നി‍വ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്‍ഷ്യപ്പെടുത്തിയ കോപ്പികളും ആറ് മാസത്തിനുള്ളില്‍ ലഭിച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ്‌, റസിഡന്‍റ്/ഡൊമിഷ്യല്‍ സര്‍ട്ടിഫിക്കറ്റ്‌ എന്നിവയും വേണം.

തിരുവനന്തപുരം| WEBDUNIA| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2007 (17:06 IST)
25-10 സെ.മീ. കവറില്‍ വിലാസമെഴുതിയതും അപേക്ഷയില്‍ പതിച്ച ഫോട്ടോയുടേതുപോലുള്ള ഒരു കോപ്പിയും വേണം. പൂരിപ്പിച്ച അപേക്ഷ നവംബര്‍ പത്തിന് മുമ്പ് ലഭിക്കണം. അപേക്ഷാമാതൃകയും കൂടുതല്‍ വിവരങ്ങളും www.indiancoastguard.nic.in എന്ന വെബ്സൈറ്റിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :