""സിനിമ ഓടുന്നതിനനുസരിച്ച് ഓണവും''

സത്യന്‍ അന്തിക്കാട്

FILEFILE
"ഓണമെന്നാല്‍ എന്‍െറ മനസില്‍ നിറഞ്ഞു നില്‍ക്കുന്നത് ഓണക്കളികളാണ്. വിഭവസമൃദ്ധമായ സദ്യ കഴിച്ച് ഏമ്പക്കം വിട്ടു നടന്ന പഴയ കുട്ടിക്കാലം. സ്വാതന്ത്ര്യത്തിന്‍െറ ഉത്സവം. പണ്ട് കളികള്‍ക്കൊക്കെ സ്വാഭാവികതയുണ്ടായിരുന്നു. ഇപ്പോഴൊക്കെ മത്സരങ്ങളാ... പല സ്പോട്സ് ക്ളബുകള്‍ നടത്തുന്ന വാശിയേറിയ മത്സരം! '' - സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നു... ""

കൗമാരത്തില്‍, ഓണപ്പതിപ്പുകളില്‍ എഴുതാനും, അവയൊക്കെ വായിക്കാനുമുള്ള ത്വരയായിരുന്നു. വായനയോട് ചെറുപ്പം മുതലേ എനിക്കാവേശമായിരുന്നു'' സിനിമാരംഗത്തെത്തിയപ്പോള്‍ വിതരണക്കാരെപ്പോലെത്തന്നെ, തന്‍െറ പടം നന്നായി ഓടണമെന്ന മാനസികാവസ്ഥയിലെത്തിയത്രെ സത്യന്‍-''

സത്യത്തില്‍ ഇത് സ്വാര്‍ത്ഥതയല്ല. ഓണത്തിന് റിലീസാകുന്ന എന്‍െറ ചിത്രം നന്നായി ഓടണമെന്ന് വലിയ ആശയാണ്. പടം ഓടിയില്ലെങ്കില്‍ എന്‍െറ ഓണം പോക്കാ... പടം ഓടിയാല്‍ ഗംഭീര ഓണവുമായി. മിക്കവാറും ഓണസമയങ്ങളില്‍ റിലീസായ എന്‍െറ എല്ലാ ചിത്രങ്ങളും നന്നായിട്ടോടിയിട്ടുണ്ട്'' സത്യന്‍ പറഞ്ഞു.
WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :