കുട്ടിക്കാലത്തെ ഓണമാണ് നല്ലത്

മോഹന്‍ലാല്‍

MohanLal
FILEWD
എനിക്കിപ്പോള്‍ തോന്നുന്നു എന്‍റെ നല്ല നാളുകള്‍ നഷ്ടപ്പെട്ടന്ന്...... കൂട്ടുകാരോടൊത്ത് നടന്നിരുന്ന ദിവസങ്ങള്‍. വള്ളം കളികള്‍ കണ്ടിരുന്ന ദിവസങ്ങള്‍, പോക്കറ്റ് മണി ചിലവഴിച്ച് നടന്നിരുന്ന ദിവസങ്ങള്‍. ഓണത്തിന്‍റെ അഞ്ചും ആറും വരെയുള്ള ദിവസങ്ങള്‍...ഇന്നതെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു.

സിനിമയില്‍ വരുന്നതിനു മുന്പ് ഓണത്തിന് വീട്ടിലുണ്ടാകും. പ്രത്യേകിച്ച് ചെറുപ്പകാലത്തെ ഓണം. ഓണച്ചന്ത....ഓണക്കളി......വീട്ടുകാരോടൊത്തുളള ഓണസദ്യ.....കോടിവസ്ത്രങ്ങള്‍ ......അത്തരമൊരു ദിനത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു........കുട്ടിക്കാലമെത്ര മനോഹരമാണ്. ദുഖമായാലും സന്തോഷമായാലും കുട്ടിക്കാലമാണ് നല്ലത്.

WEBDUNIA|
സിനിമയില്‍ വന്നപ്പോള്‍ കുടുംബമായി ഓണം ആഘോഷിക്കാന്‍ പലപ്പോഴും കഴിഞ്ഞിട്ടില്ല. അപ്പോഴെല്ലാം കഴിഞ്ഞ കാലത്തെ ഓണത്തെക്കുറിച്ച് ഓര്‍ക്കും. അതെല്ലാമാണ് എന്നില്‍ മറക്കാതെ നില്‍ക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :