ഓണത്തെ മറക്കുക''

ഐ.വി. ശശി

FILEFILE
ഇപ്പോള്‍ ഞാന്‍ ഓണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇന്ന് ഒന്നാലോചിക്കുമ്പോള്‍ ഓണമാണ്; എല്ലാ ദിവസവും..........ആ ദിവസങ്ങളിലെല്ലാം ഞാനെന്‍റെ മദ്രാസ് ജീവിതത്തെക്കുറിച്ചോര്‍ക്കാറുണ്ട്.

വീടു വിട്ടു മദ്രാസിലെത്തിയ ശേഷമുള്ള നാളുകള്‍. വീട്ടിലായിരുന്നപ്പോള്‍ ഓണം ആഘോഷിച്ചിരുന്നു. വയറു നിറയെ ഉണ്ണണം, പുതുവസ്ത്രം ധരിക്കണം. കുറെ രൂപ പോക്കറ്റില്‍ ഇടണം. കൂട്ടുകാരോടൊന്നിച്ചു നടക്കണം അതു മാത്രമായിരുന്നു ചിന്ത.

എന്നാല്‍ മദ്രാസിലേക്കു പോയപ്പോള്‍ പട്ടിണി കിടന്ന നാളുകളിലേക്ക് ഓണത്തീയതി കടന്നുവന്നപ്പോള്‍ വല്ലാത്ത ദുഖം തോന്നിയിരുന്നു. ഓണത്തിന്‍റെ ഓര്‍മ്മ എന്നില്‍ വികാരമുണ്ടാക്കി. ഞാനില്ലാത്ത ഓണം എന്‍റെ നാട്ടില്‍..... വിശപ്പറിയാതെ ഓണക്കളി ......ഇപ്പോള്‍ ചോറിനുവേണ്ടി ഓണം നാളില്‍ ബുദ്ധിമുട്ടുന്നു......

അന്നു മുതല്‍ ഓണം മറന്നു ഓണത്തീയതി മറന്നു.. ഓണത്തിന് പ്രാധാന്യം കൊടുത്തില്ല. ഇപ്പോഴും ഓണത്തീയതി പോലും ഓര്‍ക്കാറില്ല. ഒന്നാമത് ഓണം നാളില്‍പ്പോലും സിനിമയുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും ആയിരിക്കും. പിന്നെ എന്താണ് ഇത്ര പ്രത്യേകത....ഓണത്തിന്‍റെ ചട്ടവട്ടങ്ങള്‍ ഒരുക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ ഏറെയുണ്ട്.

WEBDUNIA|
മനുഷ്യന്‍റെ കണ്ണുകള്‍ നിറയ്ക്കാനും മനസുകള്‍ വേദനിക്കാനും ഓണം നാള്‍ ഇടയാക്കാതിരിക്കട്ടെ. അതുകൊണ്ട് ഓണത്തെ മറക്കുക..........


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :