എന്നും കുടുംബത്തോടൊപ്പം

സുരേഷ് ഗോപി

Suresh Gopi
FILEWD
ഈശ്വരവിശ്വാസം മനസിലേക്കിറ്റുവീഴ്ത്തിയ സ്നേഹവും, കരുണയും, അപരാധബോധവും ഏറെയുള്ള താരമാണ് സുരേഷ്ഗോപി. ആരുമായും മുഷിയരുതെന്ന് ആഗ്രഹിക്കുന്പോഴും ചില നൊന്പരപ്പാടുകള്‍ സുരേഷ്ഗോപിയ്ക്ക് മലയാള സിനിമയില്‍ നിന്നും ആദ്യകാലങ്ങളില്‍ കിട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ കരുത്തായത് ഈശ്വരവിശ്വാസവും ശുഭാപ്തിവിശ്വാസവുമാണെന്ന് സുരേഷ്ഗോപി പറയും.

ആ വിശ്വാസങ്ങളിലൂടെ ഒരു നടനായി മലയാളികളുടെ മനസില്‍ ഇടംനേടാന്‍ സുരേഷ് ഗോപിയ്ക്ക് സാധിച്ചത് കഠിന പ്രയത്നംകൊണ്ട് മാത്രമാണ്.ഓരോ ഓണത്തിനും സുരേഷ് ഗോപി ഇതെല്ലാം ഓര്‍മ്മിയ്ക്കും.എന്നും കുടുംബത്തൊടൊപ്പമാണ് സുരേഷിന്‍റെ ഓണം

കുടുംബബന്ധങ്ങള്‍ക്ക് ഏറെ വിലകല്‍പിക്കുന്ന സുരേഷ് ഗോപിയുടെ ഈ ഓണവും കുടുംബത്തോടൊപ്പം തന്നെ.താരപ്രഭയുടെ ഔന്നത്യത്തില്‍ നില്‍ക്കുന്പോഴും വന്ന വഴി മറക്കാതിരിക്കുന്ന കലാകാരന്‍മാരില്‍ ഒരാളാണ് സുരേഷ് ഗോപി. പട്ടിണിപ്പാവങ്ങള്‍ക്ക് എത്രയോവട്ടം ആ കൈകള്‍കൊണ്ട് അന്നമേകിയിരിക്കുന്നു.
WEBDUNIA|ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :