ഷഷ്ഠിപൂര്‍ത്തിയില്‍ ഒളിമ്പിക്സിന്

PROPRD
ഏറെ അഭിമാനത്തോടെയാണ് അശ്വാഭ്യാസിയായ ലൌറി ലെവര്‍ ഒളിമ്പിക്‍സിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെട്ടതായ വാര്‍ത്ത ശ്രവിച്ചത്. ലെവറുടെ നീണ്ട നാളത്തെ സ്വപ്നമാണ് ഫലവത്തായത്. ഓസ്ട്രേലിയന്‍ അശ്വാഭ്യാസ രംഗത്ത് ലെവര്‍ അറിയപ്പെടുന്ന പേരുകളില്‍ ഒന്നാണെങ്കിലും ഒളിമ്പിക്‍സില്‍ എത്താന്‍ വാര്‍ദ്ധക്യം വരെ കാത്തിരിക്കേണ്ടി വന്നു.

ഓസീസിന്‍റെ ഒളിമ്പിക്സ് ടീമില്‍ അശ്വാഭ്യാസി എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ട ലൌറി ലെവറിന്‍റെ പ്രായം പക്ഷേ 60 ആണ്. ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന വേളയില്‍ ഒളിമ്പിക്‍സില്‍ അരങ്ങേറ്റം നടത്താനിരിക്കുന്ന ലെവര്‍ തന്നെയാണ് ഓസീസിന്‍റെ പ്രായമേറിയ താരവും. ഏഴ് തുടക്കക്കാരായ അശ്വാഭ്യാസികള്‍ക്ക് ഒപ്പമുള്ള ഒരേയൊരു പരിചയസമ്പന്നന്‍.

താരതമ്യേനെ മെച്ചപ്പെട്ട പ്രകടനം അവകാശപ്പെടാവുന്ന ഓസ്ട്രേലിയന്‍ അശ്വാഭ്യാസ ടീമിന്‍റെ കൌതുകങ്ങള്‍ ഇവിടെ ആരംഭിക്കുകയാണ്. ഹോങ്കോംഗില്‍ നടക്കുന്ന ഒളിമ്പിക് അശ്വാഭ്യാസത്തില്‍ പീറ്റര്‍ മക്മോഹന്‍, മാത്യൂ വില്യംസ്, വനിതാ താരം എഡ്വിന അലക്‍സാണ്ടര്‍, ലൌറി ലെവര്‍ തുടങ്ങിയവരിലാണ് ടീമിന്‍റെ പ്രതീക്ഷ.

ഈ ഇനത്തില്‍ ഇതുവരെ ഓസീസിന് ആറ് സ്വര്‍ണ്ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും ഇതുവരെ ലഭിച്ചിട്ടുണ്ട്. താരങ്ങളില്‍ എഡ്വിന അലക്‍സാണ്ടറിലാണ് ഓസീസിന്‍റെ പ്രതീഷ സജീവമാകുന്നത്. 2006 ലോക അശ്വാഭ്യാസ ഗെയിംസില്‍ ഓസ്ട്രേലിയയെ നാലാം സ്ഥാനത്തേക്ക് നയിച്ച എഡ്വിന ഓസീസ് ചരിത്രത്തിലെ തന്നെ മികച്ച അശ്വാഭ്യാസിയാണ്.

സൂറിച്ചില്‍ നടന്ന ഗ്രാന്‍ പ്രീ മത്സരത്തില്‍ വിജയം കണ്ടെത്തിയ അലക്‍സാണ്ടര്‍ കാനിലും സ്വിറ്റ്സര്‍ലന്‍ഡിലും നടന്ന മത്സരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇനിയുമുണ്ട് ഓസ്ട്രേലിയന്‍ അശ്വാഭ്യാസ ടീമിലെ കൌതുകങ്ങള്‍. ബാഴ്സിലോണ ഗെയിം‌സില്‍ സ്വര്‍ണ്ണ നേട്ടം നടത്തിയ സഹോദരങ്ങളായ മാറ്റ് വോണും ഹീത്ത് റയാനും ഇവിടെയും മത്സരിക്കുന്നതാണ് അതിലൊന്ന്.

WEBDUNIA|
മുമ്പ് രണ്ട് ഒളിമ്പിക്‍സുകളില്‍ പരിശീലകന്‍റെ വേഷത്തിലായിരുന്നു ഹീത്ത് റയാന്‍ ഡ്രസ്സേജ് ഇവന്‍റിലെ വെറ്ററനാണ്. 50 കാരനായ ഹീത്ത് റയാനും പക്ഷേ ഇതുവരെ ഒളിമ്പിക്‍സില്‍ മത്സരിച്ചിട്ടില്ല. സിഡ്‌നി 2000 ലും ഏതന്‍സ് 2008 ലും വെയ്‌ന്‍ റോയ് ക്രോഫ്റ്റിനു കീഴില്‍ സഹ പരിശീലകന്‍റെ വേഷത്തിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :