റിലേ അമേരിക്ക തിരിച്ചു പിടിച്ചു

PROPRO
ഒടുവില്‍ 100 ല്‍ കളഞ്ഞത് അമേരിക്കന്‍ 400 ല്‍ തിരിച്ചു പിടിച്ചു. ഒളിമ്പിക്‍സ് 4x400 മീറ്റര്‍ റിലേയില്‍ രണ്ട് വിഭാഗത്തിലും സ്വര്‍ണ്ണം നേടിയാണ് 4x100 മീറ്റര്‍ നഷ്ടപ്പെടുത്തിയതിന്‍റെ ക്ഷീണം അമേരിക്ക തീര്‍ത്തത്.

തകര്‍പ്പന്‍ പ്രകടനത്തിലേക്ക് ഉയര്‍ന്ന അമേരിക്കന്‍ ടീം 3 മിനിറ്റും 18.54 സെക്കന്‍ഡുകളും എടുത്താണ് സ്വര്‍ണ്ണ നേട്ടത്തിലേക്ക് ഉയര്‍ന്നത്. റഷ്യ വെള്ളി മെഡല്‍ നേടിയപ്പോള്‍ ജമൈക്ക വെങ്കലം കരസ്ഥമാക്കി.

സാന്യാ റിച്ചാര്‍ഡ്സ് നയിച്ച അമേരിക്കന്‍ ടീമിനു പിന്നില്‍ 3 മിനിറ്റും 18.82 സെക്കന്‍ഡുകളും എടുത്താണ് റഷ്യ രണ്ടാം സ്ഥാനത്തെത്തിയത്. 3 മിനിറ്റും 20.40 സെക്കന്‍ഡുകള്‍ എടുത്ത ജമൈക്ക വെങ്കലവും കരസ്ഥമാക്കി.

അമേരിക്കന്‍ പുരുഷ ടീം 2:55.39 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനത്തെത്തി. 400 മീറ്റര്‍ വെള്ളി നേട്ടക്കാരന്‍ ലാഷോണ്‍ മെരിറ്റ്, ജെറെമി വാറിനെര്‍, ആഞെലോ ടെയ്‌ലര്‍, ഡേവിഡ് നെവില്‍ എന്നിവരായിരുന്നു ടീം.

ബീജിംഗ്:| WEBDUNIA|
ബഹാമസിനായിരുന്നു വെള്ളി. 2:58.03 എന്ന സമയത്തിലാണ് ബഹാമസ് രണ്ടാം സ്ഥാനത്തെത്തിയത്. റഷ്യ 2:58.06 സെക്കന്‍ഡില്‍ വെങ്കല മെഡലിന് അര്‍ഹരായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :