പുരുഷ മാരത്തോണില്‍ വാന്‍സിരു

ബീജിങ്ങ് | WEBDUNIA| Last Modified ഞായര്‍, 24 ഓഗസ്റ്റ് 2008 (12:27 IST)
കെനിയയുടെ സാമുവല്‍ സാമു വാന്‍സിരുവിന് പുരുഷന്മാരുടെ മാരത്തോണില്‍ റെക്കോഡോഡെ സ്വര്‍ണ്ണം.

രണ്ടു മണിക്കൂര്‍, 6.32 മിനിറ്റില്‍ കുതിച്ചെത്തിയാണ് വാന്‍സിരു പുതിയ ഒളിപിക്സ് റെക്കോഡിട്ടത്. ഈ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടുന്ന കെനിയയുടെ ആദ്യ പുരുഷ അത്ലറ്റാണ് വാന്‍സിരു.

“ബീജിങ്ങില്‍ ചരിത്രം സൃഷ്ടിച്ചതില്‍ സന്തോഷമുണ്ട്. കെനിയക്കു വേണ്ടി ചരിത്രം സൃഷ്ടിക്കുന്നതും സ്വര്‍ണ്ണം നേടുന്നതും എനിക്കു സന്തോഷമുണ്ടാക്കുന്നു.“ വാന്‍സിരു പറഞ്ഞു. മുന്‍ ഒളിമ്പിക്സ് റെക്കോഡ് തിരുത്തിയ മൊറോക്കോയുടെ ജവാദ് ഗരീബിനാണ് വെള്ളി. 2 മണിക്കൂര്‍ 7.16 മിനിറ്റാണ് ഗരീബിന്‍റെ സമയം.

കടുത്ത ചൂടുകൊണ്ട് മത്സരം പ്രയാസകരമായിരുന്നു. എന്നാല്‍ എന്‍റെ സമയം നന്നായിരുന്നു. ഗരിബ് പറഞ്ഞു. 2 മണിക്കൂര്‍ 10 മിനിറ്റ് സമയം കണ്ടെത്തിയ എത്യോപ്യയുടെ സെഗേ കബേഡെയ്ക്കാണ് വെങ്കലം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :