ബീജിംഗ്...വിട..ഇനി ലണ്ടനില്‍

PROPRO
ഒരേ ലോകവും ഒരേ സ്വപ്നവും ഒരേ ലക്‍ഷ്യവുമായി മൂന്നാഴ്ച നീണ്ടു നിന്ന കായിക മാമാങ്കത്തിന് തിരശ്ശീല വീണു. ഞായറാഴ്ച രാത്രിയില്‍ നടന്ന ഗംഭീരമായ സമാപന ചടങ്ങോടെയാണ് ബീജിംഗ് ഒളിമ്പിക്സിനു തിരശ്ശീല വീണത്.

ചൈനയുടെ ഐക്യവും സാഹോദര്യവും മനുഷ്യത്വവും തുറന്നുകാട്ടുന്ന ശാന്തവും വികാരഭരിതവുമായിരുന്നു സമാപന ചടങ്ങ്. പുസമാഗമത്തിന്‍റെയും ആഘോഷത്തിന്‍റെയും അവസാനരാവ് ഉദ്ഘാടനചടങ്ങ് പോലെ തന്നെ ഗംഭീരമാക്കി.

അവസാനിക്കാത്ത കരിമരുന്ന് പ്രയോഗത്തിനും ചൈനീസ് നര്‍ത്തകരുടെ പ്രകടനങ്ങള്‍ക്കും സംഗീത നിശയ്ക്കും ശേഷം ഒളിമ്പിക് പതാക താഴ്ത്തുകയും കിളിക്കൂട് സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിരുന്ന ദീപം എടുത്തുമാറ്റുകയും ചെയ്തു.

സമാപനത്തില്‍ ലണ്ടനില്‍ നിന്നുള്ള സംഘത്തിന്‍റെ പ്രകടനം കാണീകളെ ആവേശഭരിതമാക്കി. ലിയോണ ലൂയിസിന്‍റെയും ലോക പ്രശസ്ത ഗിറ്റാറിസ്റ്റ് ജിമ്മി പേജിന്‍റെയും സംഗീതനിശ ആള്‍ക്കാരെ ആവേശഭരിതരാക്കി.

ലണ്ടന്‍-ബീജിംഗ്-ലണ്ടന്‍ എന്നെഴുതിയ ഒരു ബസ് വേദിയിലേക്ക് വന്നു ഇംഗ്ലീഷ് ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം ബസിന്‍റെ മുകളില്‍ നിലയുറപ്പിച്ചിരുന്നു. സ്റ്റാന്‍ഡിലേക്ക് പന്തടിച്ചു കയറ്റി.

പക്ഷിക്കൂട് സ്റ്റേഡിയത്തില്‍ കായികതാരങ്ങള്‍ ഒരു കുടുംബം പോലെ ചേര്‍ന്ന് ഒളിമ്പിക്സ് പതാക താഴ്ത്തി. ഒളിമ്പിക്സിന്‍റെ ഇനിയുള്ള യാത്ര ലണ്ടനിലേക്കാണ്. ചൈനയ്ക്ക് ഇത് ആത്‌മ വിശ്വാസത്തിന്‍റെ ഒളിമ്പിക്സായിരുന്നു.

കൂടുതല്‍ ശക്തിയില്‍, ഉയരത്തില്‍, വേഗത്തില്‍ എന്ന ഒളിമ്പിക്സ് മുദ്രാവാക്യത്തെ അക്ഷരംപ്രതി ശരിവയ്ക്കുന്ന പ്രകടനം ആയിരുന്നു ചൈന നടത്തിയത്. മെഡല്‍ നേട്ടത്തില്‍ ഒന്നാമതെത്തിയ അവര്‍ 100 മെഡല്‍ തികച്ചു.

ബീജിംഗ്:| WEBDUNIA|
ഈ ഗെയിംസ് ലോകത്തിന് ചൈനയില്‍ നിന്നും ഒരുപാട് പഠിക്കാനുള്ള അവസരം നല്‍കി. ഗെയിം‌സില്‍ നിന്നും ചൈനയ്ക്ക് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനായി. ഒളിമ്പിക്സ് കമ്മറ്റി പ്രസിഡന്‍ഡ് ജാക്വസ് റോഗേയുടെ അഭിപ്രായം ഇത് സാധൂകരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :