റിഥമിക് ജിംനാസ്റ്റിക്സില്‍ റഷ്യ

ബീജിങ്ങ് | WEBDUNIA| Last Modified ഞായര്‍, 24 ഓഗസ്റ്റ് 2008 (11:50 IST)
ഗ്രൂപ്പ് ആള്‍ റിഥമിക് ജിംനാസ്റ്റിക്സ് ഫൈനലില്‍ റഷ്യ സ്വര്‍ണ്ണം നേടി. വെള്ളി ചൈനയ്ക്കും, വെങ്കലം ബെലാറസിനുമാണ്.

ഫൈനലിലേക്കുള്ള യോഗ്യതാ മത്സരങ്ങളില്‍ പിഴവുകള്‍ വരുത്തിയെങ്കിലും അവസാ‍ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റഷ്യ മികച്ച പ്രകടനത്തോടെ ഒന്നാം സ്ഥാനത്തെത്തി. 35.550 പോയിന്‍റാണ് റഷ്യ നേടിയത്.

കയറുകള്‍ ഉപയോഗിച്ചുള്ള നാടോടീ രീതി പരീക്ഷിച്ചപ്പോഴാണ് റഷ്യ മുന്നിലെത്തിയത്. രണ്ടാം പ്രകടനത്തോടെ റഷ്യ മെഡല്‍ ഉറപ്പിച്ചു. 35.225 നേടിയ ചൈനയ്ക്ക് അര പോയിന്‍റ് വ്യത്യാസത്തിനാണ് മെഡല്‍ നഷ്ടപ്പെട്ടത്.

34.900 പോയിന്‍റ് നേടിയാണ് ബെലാറസ് വെങ്കലം നേടിയത്. ഏതന്‍സ് ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാവ് ഇറ്റലി സര്‍ഗ്ഗാത്മക നൃത്തച്ചുവടുകളോടെ കാണികളെ രസിപ്പിച്ചെങ്കിലും മെഡല്‍ കാക്കാനായില്ല. 34.425 പോയിന്‍റേ ബെലാറസിനു ലഭിച്ചുള്ളു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :