കായാക്കിംഗ് സിംഗിള്‍സില്‍ വാലസ്

WEBDUNIA|
ഓസ്ട്രേലിയന്‍ താരം കെന്‍ വാലസ് 500 മീറ്റര്‍ കയാക്കിംഗ് സിംഗിള്‍ സ്വര്‍ണ്ണം കരസ്ഥമാക്കി. ശനിയാഴ്ച നടന്ന മത്സരത്തില്‍ 100 മീറ്ററിന്‍റെ വ്യത്യാസത്തിലാണ് കെന്‍ വാലസ് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.

ഇതാദ്യമാണ് ഒരു മിനിറ്റിനും 37.252 സെക്കന്‍ഡിലും ഓസ്ട്രേലിയന്‍ താരം വിജയം കണ്ടെത്തുന്നത്. എട്ടാം ലേനില്‍ നിന്നാണ് ഓസീസ് താരം ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. കനേഡിയന്‍ താരം കോവെര്‍ദന്‍ വെള്ളിമെഡലിനു അര്‍ഹനായി.

ആദം വാന്‍ കോവെര്‍ദന്‍ 1:37.630 എന്ന സമയത്തായിരുന്നു വെള്ളി നേടിയത്. 500 മീറ്റര്‍ സ്പ്രിന്‍റ് 1:37.671 സമയത്ത് എത്തിയ ടിം ബ്രാബാന്‍റ്സ് വെങ്കലം നേടി. 1000 മീറ്റര്‍ കെ-1 റേസില്‍ കഴിഞ്ഞ ദിവസം ഒന്നാം സ്ഥാനത്ത് എത്തിയ താരമാണ് ടിം ബ്രബാന്‍റ്സ്.

മൌണ്ടന്‍ ബൈക്കിംഗില്‍ സ്പിറ്റ്സ്

ജര്‍മ്മന്‍ താരം സബൈന്‍ പിറ്റ്‌സ് മൌണ്ടന്‍ ബൈക്ക് റേസില്‍ സ്വര്‍ണ്ണം കര്‍സ്ഥമാക്കി. നാല് വര്‍ഷം മുമ്പ് ഏതന്‍സില്‍ വെങ്കലം നേടിയ താരം 4.45 കിലോമീറ്റര്‍ ഒരു മണിക്കൂറും 45 മിനിറ്റും 11 സെക്കന്‍ഡുമെടുത്താണ് പൂര്‍ത്തിയാക്കിയത്.

പോളണ്ട് താരം മാജാ വ്ലോസോവ്സ്ക 41 സെക്കന്‍ഡ് വ്യത്യാസത്തില്‍ വെള്ളി മെഡലും റഷ്യന്‍ താരം ഇറിന കലന്‍റിയേവ വെങ്കലവും കരസ്ഥമാക്കി.

ഹാന്‍ഡ് ബോളില്‍ നോര്‍വേ

ലോക ചാമ്പ്യന്‍‌മാരായ റഷ്യയെ പരാജയപ്പെടുത്തി നോര്‍വേ വനിതാ ഹാന്‍ഡ് ബോളില്‍ ഒളിമ്പിക് സ്വര്‍ണ്ണം കണ്ടെത്തി. ഫൈനലില്‍ 34-27 എന്ന സ്കോറിനായിരുന്നു നോര്‍വെ എതിരാളികളെ തകര്‍ത്തെറിഞ്ഞത്.

രണ്ട് തവണ വെള്ളിമെഡല്‍ ജേതാക്കളായിരുന്ന നോര്‍വേ ശക്തമായ പ്രകടനം നടത്തിയാണ് മുന്നിലേക്ക് കയറിയത്. നേരത്തെ വെങ്കലമെഡലിനായുള്ള മത്സരത്തില്‍ ദക്ഷിണ കൊറിയ ഹംഗറിയെ 33-28 നു പരാജയപ്പെടുത്തി.

ഫ്ലൈ വെയ്റ്റ് ബോക്സിംഗില്‍ ജോംഗ് ജോഹര്‍

തായ്‌‌ലന്‍ഡ് താരം സോംജിത് ജോംഗ് ജോഹര്‍ ഫ്ലയ് വെയ്റ്റ് ബോക്സിംഗ് മത്സരത്തില്‍ സ്വര്‍ണ്ണം നേടി. ക്യൂബന്‍ താരം ആന്ദ്രീസ് ലാഫിയ ഹെര്‍ണാണ്ടസിനെ 8-1 നു കീഴടക്കിയായിരുന്നു തായ്‌ താരം സ്വര്‍ണ്ണം കണ്ടെത്തിയത്.

ചൈനീസ് താരങ്ങളായ മെംഗ് ഗ്വാന്‍ലിയാംഗ് യാംഗ് വെന്‍ ജുവാന്‍ എന്നിവര്‍ ഫ്ലാറ്റ് വാട്ടര്‍ കനോയിംഗ് ഡബിള്‍സില്‍ സ്വര്‍ണ്ണം നേടി. 1:41.025 മിനിറ്റിലാണ് 500 മീറ്റര്‍ ഇരുവരും കടന്നത്. റഷ്യന്‍ താരങ്ങളായ സെര്‍ജി ഉലെഗിന്‍ അലക്സാണ്ടര്‍ കോസ്റ്റോഗോള്‍ഡ് എന്നീ സഖ്യം വെള്ളിയും ജര്‍മ്മനിയുടെ ക്രിസ്റ്റിയന്‍ ഗിലി തോമസ് വലെന്‍ സെക്ക് എന്നീ സഖ്യം വെങ്കലവും കണ്ടെത്തി.

സിങ്ക്രണൈസ്ഡ് നീന്തല്‍ റഷ്യയ്ക്ക്

പെര്‍ഫെക്ട് 100 കണ്ടെത്തിയ റഷ്യ ഒളിമ്പിക് സിങ്ക്രണൈസ്ഡ് നീന്തലില്‍ സ്വര്‍ണ്ണം കണ്ടെത്തി. 99.500 പോയിന്‍റുകള്‍ കരസ്ഥമാക്കിയാണ് റഷ്യ സ്വര്‍ണ്ണ നേട്ടത്തിലേക്ക് ഉയര്‍ന്നത്. 98.251 സ്കോര്‍ ചെയ്ത സ്പെയിന്‍ വെള്ളി മെഡലും 97.334 പോയിന്‍റുകള്‍ നേടിയ ചൈന വെങ്കല മെഡലിനും അര്‍ഹരായി. 95.668 നേടിയ കാനഡയാണ് നാലാം സ്ഥാനത്ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :