വെല്‍റ്റെര്‍‌വെയിറ്റില്‍ കസാക്കിനു സ്വര്‍ണ്ണം

ബീജിങ്ങ് | WEBDUNIA| Last Modified ഞായര്‍, 24 ഓഗസ്റ്റ് 2008 (13:31 IST)
വെല്‍റ്റെര്‍‌വെയിറ്റ് ബോക്സിങ്ങില്‍ കസാക്കിസ്ഥാന്‍റെ ബാഖിത് സാര്‍സെക്‍ബയേവ് സ്വര്‍ണ്ണം നേടി. ക്യൂബയുടെ കാര്‍ലോസ് ബാന്റെക്സിനെ 18-9നു കീഴടക്കുയാണ് ബാഖിതിന്‍റെ സുവര്‍ണ്ണം നേട്ടം.

അന്താരാഷ്ട്ര തലത്തില്‍ അത്ര പ്രശസ്തനല്ലാത്ത സാര്‍സെക്‍ബയേവ് പക്ഷെ ചടുലവും കൃത്യവുമായ പ്രകടനത്തിലൂടെയാണ് വിജയം നേടിയത്. ബോക്സിങ്ങില്‍ കസാക്കിസ്ഥാന്‍റെ അഞ്ചാം സ്വര്‍ണ്ണമാണ് ഇത്.

അമച്വര്‍ ബോക്സിങ്ങിന്‍റെ പവര്‍ ഹൌസ് എന്ന് അറിയപ്പെരുന്ന ക്യൂബ പരാജയപ്പെടുന്ന കാഴ്ച ബീജിങ്ങ് പലതവണ കണ്ടു. ഒരു സ്വര്‍ണ്ണം പോലും ബോക്സിങ്ങില്‍ ക്യൂബ നേടിയില്ല. പ്രമുഖ താരങ്ങളെയെല്ലാം നാട്ടിലിരുത്തിയാണ് ക്യൂബന്‍ ടീം എത്തിയത്.

ബോക്സിങ്ങില്‍ നാലും വെള്ളിയും നാലു വെങ്കലവുമാണ് ക്യൂബ നേടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :