ഹാമില്‍ട്ടണ്‍ മലയാളി ഓണം ആഘോഷിച്ചു

ജയ്സണ്‍ മാത്യു, കാനഡ

PROPRO
കാനഡയിലെ ഹാമില്‍ട്ടണ്‍ മലയാളി സമാജത്തിന്‍റെ ഈ വര്‍ഷത്തെ ഓണം ഓഗസ്റ്റ് മുപ്പതാം തീയതി ശനിയാഴ്ച സമാജം ഓഡിറ്റോറിയത്തില്‍ ഗംഭീരമായി ആഘോഷിച്ചു.

വിഭവ സ‌മൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ക്ക് അസോസിയേഷന്‍ പ്രസിഡന്‍റ് ബിനു ബെബി
PROPRO
സ്വാഗതം ആശംസിച്ചു. പിന്നീട് കുട്ടികളുടെ താലപ്പൊലിയും മുത്തുക്കുടയും ചെണ്ടമേളവുമായി മാവേലിയേയും എഴുന്നള്ളിച്ചുകൊണ്ട് ഘോഷയാത്ര നടത്തി. ഗജവീരന്മാരുടെ അകമ്പടിയോടെ സമാജം ഭാരവാഹികള്‍ മാവേലിയെ സ്റ്റേജിലേക്ക് എതിരേറ്റു.


മാവേലിയുടെ പ്രസംഗത്തിനു ശേഷം തിരുവാതിര, ഡാന്‍സുകള്‍, പാട്ടുകള്‍, കോലടി, സ്കിറ്റുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളും അരങ്ങേറി. അച്ചുമാമയും തൊമ്മന്‍ ചാണ്ടിയും പിന്നെ ഞാനും, കഷ്ടകാലം, ജയന്‍
PROPRO
തരംഗം, തുടങ്ങിയ കോമഡി പരിപാടികളും ഓം ശാന്തി ഓം എന്ന കൊച്ചുകുട്ടുകളുടെ സിനിമാറ്റിക് ഡാന്‍സും കാണികളുടെ കൈയടി നേടി.


ചെറിയാന്‍ തോമസും ജോബ്സണ്‍ ഈശോയും സംഘവും അവതരിപ്പിച്ച പതിനൊന്നു പേരും കുഞ്ഞാഞ്ഞയും എന്ന ഹാസ്യനൃത്തം കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

സമജം വൈസ് പ്രസിഡന്‍റ് കൂടിയായ ആനി കുര്യനായിരുന്നു കലാപരിപാടികളുടെ കോ‌ഓര്‍ഡിനേറ്റര്‍.

ഹാമില്‍ട്ടണ്‍| WEBDUNIA| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2008 (08:57 IST)

PROPRO
സ്റ്റേജിലുള്ള വള്ളംകളിയോടെ കലാപരിപാടികള്‍ അവസാനിച്ച ശേഷം സെക്രട്ടറി ജോമോന്‍ മാഞ്ഞൂരാന്‍ കൃതജ്ഞത പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :