കനേഡിയന്‍ മലയാളി സംഘടനകള്‍ക്ക്‌ ഫെഡറേഷന്‍

WEBDUNIA|

തിങ്കള്‍, 4 ഡിസംബര്‍ 2006

ടൊറന്റൊ: കാനഡയിലെ മലയാളി അസോസിയേഷനുകളുടെ സ്വന്തമായ ഒരു ഫെഡറേഷന്‍ എന്ന ചിരകാല സ്വപ്നം പൂവണിയുന്നു.

കാല്‍ഗരി, എഡ്‌മണ്ടണ്‍, ടൊറന്റൊ തുടങ്ങിയ സ്ഥലങ്ങളില്‍ തുടങ്ങി വച്ച പ്രാഥമിക ചര്‍ച്ചകള്‍ ഇപ്പോള്‍ അഢോക്ക്‌ കമ്മിറ്റിയുടെ രൂപീകരണത്തില്‍ എത്തിനില്‍ക്കുന്നു.


മികച്ച സംഘാടകനൗം ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ സ്ഥാപക നേതാക്കളില്‍ ഒരാളുമായ ഫാ.ഡാനിയേല്‍ പുല്ലേലില്‍,
ഫൊക്കാനയുടെ രൂപീകരണത്തില്‍ പങ്കാളിത്തം വഹിക്കുകയും അതിന്റെ ആദ്യകാല പ്രസിഡന്റാവുകയും ചെയ്ത ടൊറന്റോ മലയാളി സമാജം ട്രസ്റ്റി തോമസ്‌ തോമസ്‌,
ലാനായുടെ പ്രസിഡന്റും പ്രസിദ്ധ സാഹിത്യകാരന്മാരായ ജോണ്‍ ഇളമത,
കനേഡിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റും രിട്ടയേര്‍ഡ്‌ കോളേജ്‌ പ്രൊഫസറുമായ തോമസ്‌ ജോസഫ്‌,
കനേഡിയന്‍ മലയാളി അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റും പത്രപ്രവര്‍ത്തകനുമായ രാജീവ്‌ ഡി.പിള്ള,
ഫിനാന്‍ഷ്യല്‍ അഡ്വസറും എഞ്ചിനീയറിംഗ്‌ ഗ്രഡ്വേറ്റ്‌ അസോസിയേഷന്‍ മെമ്പറുമായ റെന്നി ജെ.തോമസ്‌,
മാധ്യമ പ്രവര്‍ത്തകനും അധ്യാപകനുമായ ജയ്‌ സണ്‍ മാത്യു,
കേരള കള്‍ച്ചര്‍അല്‍ അസോസിയേഷന്‍ ഭാരവാഹിയും പാരിഷ്‌ കൂന്‍സില്‍ ട്രഷററുമായ ബോബി സേവ്യര്‍, പ്രശസ്ത ശാസ്ത്രജ്ഞനും
ഇക്കോലാബ്‌ ഉദ്യോഗസ്ഥനുമായഡോ.വില്‍ഫ്രഡ്‌ മിറാന്‍ഡാ,
കാരാ മുന്‍ മാനേജരും കനേഡിയന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമയ ജേക്കബ്‌ വര്‍ഗീസ്‌

എന്നിവര്‍ ചേര്‍ന്ന ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ്‌ ഇപ്പോള്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌.

പുതിയ സംഘടനയുടെ ഭരണഘടന, പേര്‌, രജിസ്‌ട്രേഷന്‍, പ്രാഥമിക കണ്‍വെന്‍ഷന്‍, ഭാരവാഹികള്‍ എന്നിവ തീരുമാനിക്കുന്നതിനുള്ള വിപുലമായ ഒരു കമ്മിറ്റി ജനുവരി 14 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്‌ ഹോട്ടല്‍ "കണ്‍ട്രി ഇന്നി"ല്‍ നടക്കും.

പങ്കെടുക്കാന്‍ താത്പ്പര്യമുള്ള കാനഡായിലെ എല്ലാ മലയാളി അസോസിയേഷന്‍ ഭാരവാഹികളോ പ്രതിനിധികളോ ആയ 5 പേരെങ്കിലും കമ്മിറ്റിയില്‍ പങ്കെടുത്ത്‌ ഈ വലിയ സംരംഭത്തില്‍ സഹകരിക്കണമെന്ന്‌ കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :