മിനിമം വേതനം കിട്ടാന്‍ ശ്രമിക്കും: വയലാര്‍ രവി

Vayalar Ravi
PROPRO
ഇന്ത്യയില്‍ നിന്ന്‌ വിദേശത്ത്‌ തൊഴില്‍ തേടിപ്പോകുന്നവര്‍ക്ക്‌ മിനിമം വേതനം ഉറപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന്‌ കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു. ഗള്‍ഫ്‌ മേഖലയിലെ തൊഴില്‍മന്ത്രിമാരുടെ സ മ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ്‌ അദ്ദേഹം.

ഏതേതു രാജ്യങ്ങളിലാണോ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത്‌ അതത്‌ രാജ്യങ്ങളിലെ ജീവിത നിലവാരത്തിനും ചെലവുകള്‍ക്കും അനുസൃതമായ ഒരു വേതനഘടന നിശ്ചയിക്കേണ്ടതുണ്ട്‌ എന്ന്‌ അദ്ദേഹം പറഞ്ഞു

അതുപോലെ തന്നെ ഒട്ടു മിക്ക ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളിലും ഏറ്റവും കുറഞ്ഞ വേതനം ഇപ്പോള്‍ 300 ഡോളര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ക്ക്‌ കൃത്യമായി ശംബളം ലഭിക്കുന്നത്‌ ഉറപ്പാക്കാനായി വിദേശികളായ തൊഴിലാളികള്‍ക്ക്‌ ശമ്പളം ബാങ്ക്‌ വഴി നല്‍കുന്നതുള്‍പ്പെടെയുള്ള ചില നല്ല നടപടികള്‍ യു.എ.ഇ സര്‍ക്കാര്‍ എടുത്തിട്ടുണ്ട്‌.

ഇതിനൊപ്പം സ്‌പോണ്‍സര്‍ഷിപ്പ്‌ നിയമത്തിലും മറ്റും കാര്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന്‌ ഇന്ത്യ ഗള്‍ഫ്‌ രാജ്യങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വയലാര്‍ രവി പറഞ്ഞു.
അബുദാബി| WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :