ഖത്തറുമായി തൊഴില്‍ കരാറിന്‌ അംഗീകാരം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 6 ജൂലൈ 2007 (14:36 IST)

ഖത്തറുമായി പുതിയ തൊഴില്‍ കരാറിന്‌ കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കി. പുതിയ തൊഴില്‍ കരാറില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനുള്ള വ്യവസ്ഥകള്‍ കൂടി ഉള്‍പ്പെടുത്തിയാണ്‌ ഇന്ത്യയും ഖത്തറുമായുള്ള കരാര്‍ നടപ്പിലാക്കുന്നത്‌.

കരാര്‍ ഉടന്‍ തന്നെ ഒപ്പുവയ്ക്കുമെന്നാണ്‌ കരുതുന്നത്‌. . 1985ല്‍ ഇന്ത്യയും ഖത്തറും തമ്മില്‍ ഉണ്ടാക്കിയ കരാറിന്‍റെ പരിഷ്കരിച്ച രൂപമാണിത്‌. കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയായിരിക്കും ഇന്ത്യയെ പ്രതിനിധീകരിച്ച്‌ കരാറില്‍ ഒപ്പുവയ്ക്കുക.

ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും ഊന്നല്‍ നല്‍കുന്നതാണു പുതിയ കരാര്‍. തൊഴിലാളി ക്ഷേമ പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികളുള്‍പ്പെട്ട സമിതി വ ര്‍ഷം തോറും യോഗം ചേരാനും ധാരണയായിട്ടുണ്ട്‌.

നിലവില്‍ ഖത്തറില്‍ ഏകദേശം 1,72,000 ഇന്ത്യക്കാരുണ്ട്‌; ഇതില്‍ 1,40,000 പേരും തൊഴിലാളികളാണ്‌. പ്രവാസികാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ചു തൊഴിലാളികളില്‍ 70 ശതമാനവും അവിദഗ്‌ധ വിഭാഗത്തില്‍പെട്ടവരാണ്‌.

പുതിയ കരാറില്‍ ഖത്തറില്‍ നിന്നു തൊഴിലാളികളെ കാലാവധിക്കു മുമ്പു തിരിച്ചയച്ചാല്‍ കരാര്‍ കാലത്തെ എല്ലാ ആനുകൊല്യങ്ങളും നല്‍കിയിരിക്കണമെന്നു വ്യവസ്ഥ ചെയ്യുന്നു.

ഇത്‌ കൂടാതെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും പ്രത്യേക വ്യവസ്ഥകളുണ്ട്‌. അസംഘടിത മേഖലയ്ക്കായി പ്രത്യേക നിയമം കൊണ്ടു വരാമെന്നും ഖത്തര്‍ ഇന്ത്യക്ക്‌ ഉറപ്പു നല്‍കിയിട്ടുള്ളതും പ്രത്യേകം ശ്രദ്ധേയമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :