99 സംഘടനകള്‍ക്ക്‌ റജിസ്ര്ടേഷന്‍ പോയി

തിരുവനന്തപുരം| WEBDUNIA|

ശനി, 21 ഓഗസ്റ്റ്‌ 2004

സംസ്ഥാനത്തെ 99 തൊഴിലാളി സം ഘടനകളുടെ റജിസ്ര്ടേഷന്‍ റദ്ദാക്കി. കേന്ദ്രം ഭേദഗതി ചെയ്‌ത ട്രേഡ്‌ യൂണിയന്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാത്തതിന്റെ പേരിലാണിത്‌.

സി. പി. എം., സി. പി. ഐ, കോണ്‍ഗ്രസ്‌, ആര്‍. എസ്‌. പി. തുടങ്ങിയ പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള സംഘടനകളും നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. പല സംഘടനകളും ലക്ഷങ്ങളുടെ ആസ്‌തി ഉള്ളവയും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവയും ആണ്‌. നിര്‍ജീവാവസ്ഥയിലുള്ളവയും കൂട്ടത്തിലുണ്ട്‌.

യഥാസമയം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാതിരിക്കുക, നിയമപ്രകാരമുള്ള മിനിമം അംഗത്വം ഇല്ലാതിരിക്കുക എന്നീ കാരണങ്ങളാലാണു റജിസ്ര്ടേഷന്‍ പോയത്‌. സംഘടനകള്‍ റദ്ദാക്കലിനെതിരെ ലേബര്‍ കമ്മിഷണര്‍ക്ക്‌ അപ്പീല്‍ നല്‍കിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :