സൗദി:ഡോക്‍ടര്‍മാര്‍ക്ക്‌ ജോലിസാധ്യതകുറയുന്നു

ദുബായ്‌| WEBDUNIA| Last Modified ശനി, 22 സെപ്‌റ്റംബര്‍ 2007 (17:25 IST)

ഗള്‍ഫ്‌ രാജ്യങ്ങളിലെ ഏറ്റവും വലിപ്പമുള്ള സൗദി അറേബ്യയില്‍ ഡോക്‍ടര്‍മാര്‍ക്ക്‌ ജോലി സാദ്ധ്യത കുറഞ്ഞേക്കുമെന്ന് സൂചന. നിലവില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ മുതിര്‍ന്ന ഡോക്ടര്‍മാര്‍ക്കാണ് ജോലി നഷ്ടപ്പെടാന്‍ സാധ്യത.

അല്‍ ജസീറ പത്രമാണ്‌ ഇത്‌ സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്‌. സൗദി അറേബ്യയിലെ ആരോഗ്യവകുപ്പ്‌ മന്ത്രി ഡോക്ടര്‍ ഹമദ്‌ അല്‍ മാനിയെ ഉദ്ധരിച്ചുകൊണ്ടാണ്‌ അല്‍ ജസീറ ഈ വാര്‍ത്ത പുറത്തുവിട്ടത്‌.

സൗദിയില്‍ 20 വര്‍ഷം സര്‍വീസ്‌ പൂര്‍ത്തിയാക്കിയ വിദേശ ഡോക്ടര്‍മാര്‍ക്ക്‌ ഉടമ്പടി പുതുക്കി നല്‍കേണ്ടെന്ന പുതിയ നിയമം നടപ്പിലാകും എന്നാണറിയുന്നത്‌. ഇതോടെ ഇവരുടെ ജോലി തുടരുന്ന കാര്യം സംശയത്തിലായിരിക്കുകയാണ്‌.

ഡോക്‍ടര്‍മാരെപ്പോലെ ചില പ്രൊഫഷണല്‍ മേഖലകളിലും ഈ നിയമം ബാധകം ആയേക്കാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്‌.

സൗദിയില്‍ സ്വകാര്യ മേഖലയിലും പൊതുമേഖലയിലുമായി ജോലി ചെയ്യുന്ന 43,000ത്തോളം ഡോക്ടര്‍മാരില്‍ 78 ശതമാനവും വിദേശത്തു നിന്നുള്ളവരാണ്‌.

പുതിയ നിയമം തദ്ദേശീയരും വിദേശ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരുമായ ഡോക്ടര്‍മാര്‍ക്ക്‌ ഗുണം ചെയ്യുമെന്നാണ്‌ സൗദി സര്‍ക്കാര്‍ കരുതുന്നത്‌.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :