വിമാനത്താവളങ്ങളില്‍ പ്രവാസി കൗണ്ടര്‍

തിരുവനന്തപുരം:| WEBDUNIA|

ചൊവ്വ, 31 മെയ്‌ 2005

നോര്‍ക്കയും യുണൈറ്റഡ്‌ ഇന്ത്യ ഇന്‍ഷുറന്‍സ്‌ കമ്പനിയും ചേര്‍ന്ന്‌ പ്രവാസി മലയാളികള്‍ക്കായി കേരളത്തിലെ രാജ്യാന്തര വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ തുറക്കുന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇതിന്റെ ഭാഗമായുള്ള ആദ്യ കൗണ്ടര്‍ ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന്‌ നോര്‍ക്ക സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു.

പ്രവാസി ക്ഷേമത്തിനായുള്ള വിവിധ വിവരങ്ങള്‍ ലഭ്യമാക്കുകയാണ്‌ പ്രത്യേക കൗണ്ടറിലൂടെ നടപ്പാക്കുക. പ്രവാസി മലയാളികളെ സാധാരണക്കാര്‍ക്കായി നോര്‍ക്കയും യുണൈറ്റഡ്‌ ഇന്‍ഷുറന്‍സും ചേര്‍ന്ന്‌ നടപ്പാക്കാന്‍ പോകുന്ന കുടുംബാരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതി, പ്രവാസി ക്ഷേമത്തിനായി നോര്‍ക്ക വകുപ്പ്‌ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ എന്നിവയുടെ വിവരവും കൗണ്ടറില്‍ ലഭ്യമാക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :