വിദേശ ഇന്ത്യക്കാര്‍ക്ക് ക്ഷേമപദ്ധതി

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 2 ജൂണ്‍ 2008 (12:39 IST)

വിദേശ ഇന്ത്യക്കാര്‍ക്ക് വിവിധ ക്ഷേമ പദ്ധതികള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവുന്നു.

കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ രൂപവത്കരിക്കുന്ന ക്ഷേമപദ്ധതി അന്തിമഘട്ടത്തിലാണെന്നും അറിയുന്നു. ഇതു സംബന്ധിച്ച രൂപരേഖ ഒരു മാസത്തിനകം തയ്യാറാക്കുമെന്നാണ് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞത്.

പദ്ധതിയുടെ പ്രധാന ലക്‍ഷ്യം വിദേശ ഇന്ത്യക്കാരെ അടിയന്തരഘട്ടങ്ങളിലും മറ്റും സഹായിക്കാനായുള്ള ക്ഷേമനിധി സ്വരൂപിക്കുക എന്നതാണ്. ക്ഷേമനിധി തയ്യാറാക്കുന്നത് സംബന്ധിച്ച് വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും സൂചനയുണ്ട്.

അതേ സമയം ഇത്തരമൊരു നിധി എങ്ങനെ സ്വരൂപിക്കുമെന്ന കാര്യത്തില്‍ മന്ത്രാലയം ഇതുവരെ വ്യക്തമായ തീരുമാനമെടുത്തിട്ടില്ല എന്നുമാണ് അറിയാന്‍ കഴിഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :