യു.എ.ഇ പൊതുമാപ്പ്‌: ഔട്ട്‌ പാസ്‌ നല്‍കുന്നു

ദുബായ്‌| WEBDUNIA| Last Modified ശനി, 14 ജൂലൈ 2007 (13:35 IST)

ഐക്യ അറബ്‌ എമിറേറ്റ്‌സ്‌ അഥവാ യു.എ. ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചട്ടുള്ള പൊതു മാപ്പ്‌ പ്രകാരം നാട്ടിലേക്ക്‌ മടങ്ങാന്‍ ഔട്ട്‌പാസ്‌ നല്‍കുന്നു. ദുബായ്‌ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ അധികൃതര്‍ വെളിപ്പെടുത്തിയതാണീ വിവരം.

ഔട്ട്‌ പാസിനായി ജൂണ്‍ 30 വരെ അപേക്ഷ സമര്‍പിച്ച ഇന്ത്യക്കാര്‍ക്ക്‌ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി തുടങ്ങിയതായും കോണ്‍സുലേറ്റ്‌ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദിവസവും രാവിലെ 9 മണി മുതല്‍ ഔട്ട്‌ പാസ്‌ നല്‍കുന്നതാണ്‌. ഇതിനായി ദുബായിലെ ഇന്ത്യന്‍ ഹൈസ്ക്കൂളിലും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലും എത്താനാണ്‌ അധികൃതരുടെ അറിയിപ്പ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :