മലേഷ്യ: തൊഴില്‍ ലഭിക്കാന്‍ പരീക്ഷ പാസാകണം

കുലാലമ്പൂര്‍:| WEBDUNIA|


തിങ്കള്‍, 6 നവംബര്‍ 2006

മലേഷ്യയിലെ തൊഴില്‍ ലഭിക്കാന്‍ ഇനി മുതല്‍ എഴുത്തു പരീക്ഷ പാസാകണമെന്ന്‌ മലേഷ്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഇതനുസരിച്ച് ഇനി മുതല്‍ ഇന്ത്യയിലെ തൊഴിലാളികള്‍ക്ക്‌ മലേഷ്യയില്‍ ജോലി നല്‍കുന്നതിനുള്ള പെര്‍മിറ്റ്‌ ലഭിക്കണമെങ്കില്‍ എഴുത്ത്‌ പരിക്ഷ പാസാകണം.

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക്‌ പുറമേ മറ്റ്‌ ആറ്‌ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്കും ഇത്‌ ബാധകമാണ്‌. മലേഷ്യന്‍ സംസ്കാരത്തെയും നിയമത്തെയും കുറിച്ച്ചുള്ളതായിരിക്കും എഴുത്ത്‌ പരീക്ഷ.

ഇന്ത്യ, പാക്കിസ്ഥാന്‍, മ്യാന്മാര്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികള്‍ ഏപ്രില്‍ ഒന്ന്‌ മുതല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്‌ നേടേണ്ടതുണ്ട്‌. എന്നാല്‍ ഇന്തോനേഷ്യക്കാര്‍ സര്‍ട്ടിഫിക്കറ്റ്‌ നവംബര്‍ 15 മുതല്‍ കരസ്ഥമാക്കണം.

എഴുത്ത്‌ പരീക്ഷയ്ക്ക്‌ ശേഷമായിരിക്കും സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുക. മലേഷ്യന്‍ നിയമത്തെയും സംസ്കാരത്തെയും കുറിച്ചുള്ള കോഴ്‌സില്‍ പങ്കെടുത്ത ശേഷമായിരിക്കും എഴുത്ത്‌ പരീക്ഷ നടത്തുക.

മലേഷ്യന്‍ സംസ്കാരത്തെയും നിയമത്തെയും കുറിച്ച്‌ വിദേശ തൊഴിലാളികള്‍ക്ക്‌ അവബോധം ഉണ്ടാകാന്‍ വേണ്ടിയാണ്‌ പുതിയ സംവിധാനം ഏര്‍പെടുത്തിയിരിക്കുന്നത്‌. ഇത്‌ വഴി തൊഴില്‍ സ്ഥലത്തെ പ്രശ്നങ്ങളും മറ്റും ഒഴിവാക്കാന്‍ കഴിയുമെന്ന്‌ മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണുന്നു.

തൊഴില്‍ നിയമം, ആരോഗ്യം, സുരക്ഷാ നടപടിക്രമങ്ങള്‍, തൊഴില്‍ സ്ഥലത്ത്‌ പീഡനം നടന്നാല്‍ പരാതിപ്പെടേണ്ട സ്ഥലം എന്നിവ കോഴ്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

മലേഷ്യയിലെ വിദേശ തൊഴിലാളികളില്‍ ഭൂരിപക്ഷവും ഇന്തോനേഷ്യക്കാരാണ്‌. മലേഷ്യയില്‍ 1.8 ദശലക്ഷം വിദേശ തൊഴിലാളികളുണ്ട്‌. അനധികൃതമായി തൊഴിലെടുക്കുന്ന വിദേശികളുടെ എണ്ണം മൂന്ന്‌ ലക്ഷത്തിനും
അഞ്ച്‌
ലക്ഷത്തിനും ഇടയ്കാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :