പ്രവാസി ഭാരതീയ പുരസ്കാരം സമ്മാനിച്ചു

President distributed Pravasi samman
PROPRO
പ്രവാസി ഭാരതീയ ദിവസ്‌ ആഘോഷങ്ങളില്‍ വച്ച്‌ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പ്രവാസി ഭാരതീയ സമ്മാന്‍ വിതരണം ചെയ്തു. ഭാരതത്തിന്‍റെ വികസനത്തിന്‌ പ്രവാസി ഭാരതീയരോട്‌ മികച്ച സംഭാവന നല്‍കാനും രാഷ്ട്രപതി ഈ വേളയില്‍ ആഹ്വാനം ചെയ്തു.

രാജ്യാന്തര തലത്തില്‍ മികച്ച വ്യക്തിമുദ്ര പതിപ്പിച്ച ഇവരില്‍ മൊറീഷ്യസ്‌ പ്രധാനമന്ത്രി നവീന്‍ചന്ദ്രറാം ഗുലാമും ഉള്‍പ്പെടുന്നു.

ഇദ്ദേഹത്തോടൊപ്പം പ്രമുഖ വ്യവസായികളായ രവി പിള്ള, എ. പി. എസ്‌. മണി, ഇന്ത്യന്‍ വംശജരുടെ ആഗോള സംഘടനയായ ഗോപ്പിയോയുടെ ചെയര്‍മാന്‍ ഡോ. തോമസ്‌ ഏബ്രഹാം, ജെ. ചെറിയാന്‍ കണ്‍സല്‍ട്ടന്റ്‌സ്‌ മേധാവി ഡോ. ജോയ്‌ ചെറിയാന്‍ എന്നിവരും അവാര്‍ഡുകള്‍ സ്വീകരിച്ചു.

ഇവരെ കൂടാതെ പുരസ്കാരത്തിന്‌ അര്‍ഹരായവരില്‍ പ്രമുഖ വ്യവസായിയായ ലോര്‍ഡ്‌ കരണ്‍ ബിലിമോറിയ, ബാങ്കര്‍ നെവില്‍ ജോസഫ്‌ റോഷ്‌, സാമൂഹിക പ്രവര്‍ത്തകന്‍ ബിക്കി ചക്രവര്‍ത്തി, ജഡ്ജി അജിത്‌ സ്വരണ്‍ സിങ്‌ എന്നിവരും ഉള്‍പ്പെടുന്നു.

പുരസ്കാരത്തിന്‌ വ്യക്‌തികള്‍ക്കു പുറമേ ട്രിനിഡാഡ്‌ ടുബാഗോയിലെ ഇന്ത്യന്‍ സാംസ്കാരിക കേന്ദ്രവും അര്‍ഹമായി.
ന്യൂഡല്‍ഹി| WEBDUNIA|
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :