കുവൈറ്റ് അറ്റാഷെ ബാബു പോള്‍ മടങ്ങുന്നു

Babu Paul
PROPRO
കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ സ്തുത്യര്‍ഹമായ മൂന്നു വര്‍ഷത്തെ സേവനത്തിനു ശേഷം കുവൈറ്റ് അറ്റാഷെയായിരുന്ന ബാബു പോള്‍ ഇന്ത്യയിലേക്ക് മടങ്ങുന്നു.

കുവൈറ്റിലെ ലക്ഷക്കണക്കിനു മലയാളികള്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ച ബാബു പോള്‍ കുവൈറ്റ് സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ച പൊതുമാപ്പ് ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരെ സഹായിക്കുന്നതില്‍ വളരെയേറെ പ്രയത്നിച്ചു.

അതുപോലെ തന്നെ വിവിധ കാരണങ്ങളാല്‍ ജയിലില്‍ അകപ്പെട്ട ഇന്ത്യക്കാരുടെ മോചനത്തിനും ആശ്വാസത്തിനുമായി ബാബു പോള്‍ അനുഷ്ഠിച്ച സേവനങ്ങള്‍ കുവൈറ്റ് ഇന്ത്യക്കാര്‍ക്ക് മറക്കാന്‍ കഴിയിലെന്നെ വിവിധ കലാ സാഹിത്യ സാംസ്കാരിക സംഘടനാ ഭാരവാഹികള്‍ പറയുന്നു.
കുവൈറ്റ്| WEBDUNIA|
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :