വിദേശ ഇന്ത്യക്കാര്‍ക്ക് ക്ഷേമ പദ്ധതി

ന്യൂഡല്‍‌ഹി| WEBDUNIA|

ബഹറിന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ക്ഷേമപധതികള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച കരാറുകള്‍ അടുത്തു തന്നെ ഒപ്പ് വയ്ക്കുമെന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു.

ജനുവരി എട്ടാം തീയതി ചൊവ്വാഴ്ച ന്യൂഡല്‍‌ഹിയില്‍ നടന്ന പ്രവാസി ഭാരതീയ ദിവസ് ആഘോഷവേളയില്‍ സ്വാഗതം ആശംസിക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്.

ഇത് കൂടാതെ നെതര്‍ലന്‍ഡ്, സ്വീഡന്‍, ജര്‍മ്മനി, നോര്‍വെ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാര്‍ക്കും അതത് രാജ്യങ്ങളുമായി ചേര്‍ന്ന് വിവിധ കരാറുകള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ രാജ്യങ്ങളില്‍ ഒട്ടാകെ അഞ്ച് കോടിയോളം ഇന്ത്യക്കരാണുള്ളത്. നിലവിലെ കണക്കനുസരിച്ച് പ്രതിവര്‍ഷം 10 ലക്ഷം പേര്‍ വിദേശത്തേക്ക് പോക്കുന്നുണ്ട്. പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിംഗ് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ മൌറീഷ്യസ് പ്രധാനമന്ത്രി നവീന്‍ ചന്ദ്ര രാംഗുലാല്‍, ഡല്‍‌ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവരും സംബന്ധിച്ചു.

പ്രവാസി സര്‍വ്വകലാശാല 2008 ല്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :