അബുദാബിയില്‍ ഏഴ്‌ കൗണ്ടറുകള്‍കൂടി

അബുദാബി| WEBDUNIA| Last Modified വെള്ളി, 6 ജൂലൈ 2007 (15:40 IST)

ഐക്യ അറബ് എമിറേറ്റ്‌സില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക്‌ പൊതുമാപ്പ്‌ നല്‍കാന്‍ യു.എ.ഇ സര്‍ക്കാര്‍ തീരുമാനിച്ചതിന്‍റെ കാലാവധി തീരുന്നതിനു മുമ്പ്‌ ഇത്തരത്തിലുള്ളവരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി ഏഴു കൗണ്ടറുകള്‍ കൂടി ആരംഭിക്കുന്നു.

വരുന്ന തിങ്കളാഴ്ച മുതലാവും ഈ ഏഴു കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുക.

ഈ കൗണ്ടറുകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ ഹെല്‍പ്‌ ലൈന്‍ സര്‍വീസും ഏര്‍പ്പെടുത്തുമെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ഇതു കൂടാതെ ഇവരെ എത്രയും വേഗം കുറഞ്ഞ ചെലവില്‍ നാട്ടിലെത്തിക്കുക എന്ന ലക്‍ഷ്യം വച്ച്‌ ഏറ്റവും കുറഞ്ഞ ടിക്കറ്റ്‌ നിരക്കില്‍ ആളുകളെ നാട്ടിലെത്തിക്കാന്‍ മുന്നോട്ടു വരുന്ന എയര്‍ലൈന്‍സുകാര്‍ക്ക്‌ എംബസിയില്‍ ടിക്കറ്റ്‌ കൗണ്ടര്‍ തുറക്കാന്‍ അനുമതി നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :