ഫാമിലി ആന്‍റ് യൂത്ത്‌ കോണ്‍ഫറന്‍സ്‌

2007 ജൂലൈ 11 മുതല്‍ 14 വരെ

ഡള്ളാസ്‌| WEBDUNIA| Last Modified വ്യാഴം, 5 ജൂലൈ 2007 (14:57 IST)

അമേരിക്കയിലെ ഡള്ളാസില്‍ മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ അമേരിക്കന്‍ ഭദ്രാസന സതേണ്‍ റീജിയന്‍ ഫാമിലി - യൂത്ത്‌ കോണ്‍ഫറന്‍സിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നു. 2007 ജൂലൈ 11 മുതല്‍ 14 വരെയാണ്‌ ഈ കോണ്‍ഫറന്‍സ്‌ നടക്കുക.

ഡള്ളാസിലെ പ്ലേനോയിലുള്ള സെന്‍റ് ആന്‍ഡ്രു യുണൈറ്റഡ്‌ മെതഡിസ്റ്റ്‌ ദേവാലയ സമുച്ചയത്തിലാണ്‌ പ്രസ്തുത ഫാമിലി - യൂത്ത്‌ കോണ്‍ഫറന്‍സ്‌ നടക്കുക.

കോണ്‍ഫറന്‍സില്‍ നിയുക്ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പൊലീത്താ മുഖ്യാതിഥിയായിരിക്കും.

സഭയിലെ സീനിയര്‍ മെത്രാപ്പൊലീത്തായും കാനഡ യു.കെ ഭദ്രാസന മെത്രാപ്പൊലീത്താ ഡോ.തോമസ്‌ മാര്‍ മക്കാറിയോസ്‌, തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്താ ഡോ.യൂഹാന്നോന്‍ മാര്‍ മിലിത്തിയോസ്‌ എന്നിവര്‍ ഉള്‍പ്പ്പെടെ സഭയിലെ മറ്റ്‌ വൈദീകരും സാമൂഹിക സാംസ്കാരിക നേതാക്കളും കോണ്‍ഫറന്‍സില്‍ വിവിധ ക്ലാസ്സുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കും.

വിവിധ ക്ലാസുകളോടും ചര്‍ച്ചകളോടുമൊപ്പം സണ്‍ഡേ സ്കൂള്‍ കുട്ടികളും യുവജനങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും കോണ്‍ഫറന്‍സിന്റെ ഭാഗമായി ഉണ്ടായിരിക്കും.

റവ ഫാ. തമ്പാന്‍ വര്‍ക്ഷീസ്‌ (972)4925146, അജിത്‌ തോമസ്‌ (972)3239080, അലക്സ്‌ അലക്സാണ്ടര്‍ (214)2899192, എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :