കാനഡായില്‍ തോമാശ്ലീഹായുടെ തിരുനാളാഘോഷം

ഒന്റേറിയോ| WEBDUNIA|

ചൊവ്വ, 6 ജ-ൂ‍ലൈ 2004

കാനഡയിലെ ഏക റോമന്‍ കാത്തലിക്‌ മലയാളം പള്ളിയായ സെന്റ്‌ തോമസ്‌ ദി അപ്പോസല്‍ മിഷന്‍ പാരീഷില്‍ ജൂലൈ 4 ഞായറാഴ്ച വി. തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി.

വൈകുന്നേരം നാലു മണിക്ക്‌ ഇടവക വികാരി ഫാ. പോള്‍ വര്‍ഗീസ്‌ മുത്തോലി കൊടിയേറ്റം നിര്‍വ്വഹിച്ചു. ആഘോഷമായ സമൂഹ തിരുനാള്‍ കുര്‍ബാനയ്ക്ക്‌ ബിജ്‌നോര്‍ ബിഷപ്പ്‌ റവ. ഗ്രേഷ്യന്‍ മുണ്ടാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ട്‌ നടന്ന വര്‍ണശബളമായ പ്രദക്ഷിണത്തില്‍ ബലൂണുകളും പൂക്കളും ഇന്ത്യയുടെയും കാനഡയുടെയും പതാകകളുമേന്തി നൂറുകണക്കിന്‌ ഭക്തര്‍ പങ്കെടുത്തു. പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങളായ ബേബി സേവ്യര്‍, സണ്ണി ജോസഫ്‌, റ്റി.എസ്‌. ജോസഫ്‌, റ്റോമി കണിയാനിയില്‍, ജോസഫ്‌ കളത്തിനാനിയില്‍, സോഫി മാത്യു, ലില്ലി പാച്ചിക്കര, അജി ജോസഫ്‌, സണ്ണി തച്ചേട്ട്‌, ബിജു കട്ടത്തര, റ്റോമി സെബാസ്റ്റ്യന്‍, ജോബി തോമസ്‌, തോമസ്‌ തോമസ്‌ എന്നിവര്‍ ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി.

കേരള ശൈലിയിലുള്ള ചെണ്ടമേളവും കാനഡാ സ്റ്റെയിലിലുള്ള ബാന്റ്‌ മേളവും വണ്ടിയില്‍ അലങ്കരിച്ച പ്ലോട്ടുകളും ആഘോഷങ്ങള്‍ക്ക്‌ നിറപ്പകിട്ടേകി. പാരീഷ്‌ കൗണ്‍സില്‍ സെക്രട്ടറി അബ്രാഹാം ജോസഫ്‌ കൃതജ്ഞത പറഞ്ഞു. തുടര്‍ന്ന്‌ സൗഹൃദസത്കാരവും നടന്നു. പാരീഷ്‌ കൗണ്‍സില്‍ അംഗം കൂടിയായ ബിജു ഏബ്രാഹമായിരുന്നു തിരുന്നാളിന്റെ പ്രസുദേന്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :