സമ്മര്‍ ഇന്‍ കാനഡ ഷോ വ്യാഴാഴ്ച

ടൊറന്‍റോ| WEBDUNIA| Last Modified ബുധന്‍, 11 ജൂലൈ 2007 (12:53 IST)

ഇന്ത്യക്കാര്‍, പ്രത്യേകിച്ച്‌ മലയാളികള്‍ ഏറെയുള്ള കാനഡയില്‍ വിവിധ മലയാളി അസോസിയേഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്തരം അസോസിയേഷനുകളുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിനായി ഫണ്ട്‌ ശേഖരണവും ആവശ്യമാണ്‌.

ഈ ലക്‍ഷ്യം വച്ചാണ്‌ സമ്മര്‍ ഇന്‍ കാനഡ ഷോ എന്ന സ്റ്റേജ്‌ പ്രോഗ്രാം നടക്കുന്നത്‌. ജൂലൈ പന്ത്രണ്ടാം തീയതി വ്യാഴാഴ്ച ഇത്‌ നടക്കും.

കാനഡയിലെ മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍ ന്യൂ ഇമിഗ്രന്‍റ് സെറ്റില്‍മെന്‍റ് സര്‍വീസസിന്‍റെ ഫണ്ട്‌ ശേഖരണാര്‍ഥമാണീത്‌ നടത്തുന്നത്‌.

കൊച്ചിയില്‍ നിന്നുള്ള കലാഭവന്‍ താരങ്ങളായ പ്രജോദ്‌, ഷാജോണ്‍, ജയകുമാര്‍, സിനിമാതാരം ശാലു മേനോന്‍, കൃഷ്ണപ്രഭ, സൗമ്യ, ജിനു, സേവ്യര്‍, മജീഷ്യന്‍ രാജേഷ്‌ കലേഷ്‌, പിന്നണി ഗായകരായ ഫ്രാങ്കോ, പ്രമീള എന്നിവര്‍ ഷോയില്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :