ടൊറന്റോയില്‍ മലയാളി പിക്‌നിക്‌

ജയ്‌സണ്‍ മുണ്ടയ്ക്കല്‍

WEBDUNIA|

ടൊറന്റോ: കാനഡയിലെ മലയാളി സംഘടനകളില്‍ പ്രായംചെന്ന ടൊറന്റോ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ കുടുംബ പിക്‌നിക്‌ ജൂലൈ 30 ശനിയാഴ്ച നടന്നു. എറ്റോബിക്കോക്ക്‌ സെന്റിനല്‍ പാര്‍ക്കില്‍ നടന്ന ആഘോഷത്തില്‍ നിരവധി മത്സരങ്ങളും നടന്നു.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി മിഠായി പെറുക്കല്‍, കസേരകളി, ഓട്ടം, ചാക്കിലോട്ടം, സ്പൂണ്‍ നാരങ്ങാ ഓട്ടം, വടംവലി തുടങ്ങി വിവിധ കായിക മത്സരങ്ങള്‍ നടന്നു. മുതിര്‍ന്നവര്‍ക്കുള്ള കായിക മത്സരങ്ങളില്‍ തോമസ്‌ ചാക്കോ (സാജന്‍) വ്യക്തിഗത ചാമ്പ്യനായി. ഓട്ടം, ചാക്കിലോട്ടം, വടംവലി എന്നിവയ്ക്ക്‌ സാജന്‌ ഒന്നാം സ്ഥാനം ലഭിച്ചു.

സമാജം പ്രസിഡന്റ്‌ ജോണ്‍ പി. ജോണ്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമുള്ള സ്റ്റേക്കും ബര്‍ഗറും ഹോട്ട്‌ ഡോഗും പാര്‍ക്കില്‍ തന്നെ പാചകം ചെയ്യുകയായിരുന്നു. നൂറിലേറെ മലയാളികള്‍ ഉല്ലാസ യാത്രയില്‍ പങ്കെടുത്തു.

സമാജം പ്രസിഡന്റ്‌ ജോണ്‍ പി.ജോണ്‍, എന്റര്‍ടൈന്‍മെന്റ്‌ കണ്‍വീനര്‍ ഡൊമിനിക്ക്‌ ജോസഫ്‌ (ജിജോ), സെക്രട്ടറി കാവുകാട്‌ ജോസ്‌, വൈസ്‌ പ്രസിഡന്റ്‌ അന്നമ്മ കോട്ടയ്ക്കല്‍, ആലീസ്‌ മാത്യു, ജി. ജോര്‍ജ്‌, മാണി മറ്റം, ലോറന്‍സ്‌ ചാര്‍ളി, ബിജു കട്ടത്തറ, സമാജം ട്രസ്റ്റി തോമസ്‌ തോമസ്‌, ടോമി കൊക്കാട്‌ തുടങ്ങിയവര്‍ യാത്രക്ക്‌ നേതൃത്വം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :