ചിക്കാഗോയില്‍ മലയാളി സ്പോര്‍ട്ട്‌സ് ക്ലബ്ബ്

ചിക്കാഗോ| WEBDUNIA| Last Modified തിങ്കള്‍, 29 ഒക്‌ടോബര്‍ 2007 (14:46 IST)

അമേരിക്കയിലെ ചിക്കാഗോയില്‍ മലയാളി യുവനങ്ങളുടെ പരിശ്രമ ഫലമായി ആര്‍ട്ട്‌സ് ആന്‍റ് സ്പോര്‍ട്ട്‌സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക രൂപീകരിച്ചു.

യുവജനതയ്ക്കിടയിലെ പ്രത്യേകിച്ച് ചിക്കാഗോയിലെ മലയാളികളുടെ കലാ കായിക വാസനകള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്‍റെ പ്രധാന ഉദ്ദേശം.

ഇതിന്‍റെ തുടക്കം എന്നോണം 2008 ജനുവരി 12 ന് ചിക്കാഗോയിലെ ഇവാന്‍സ്റ്റണ്‍ ഹൈസ്കൂളില്‍ നോര്‍ത്ത് അമേരിക്കന്‍ ഷട്ടില്‍ ബാറ്റ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റ് നടത്താന്‍ തീരുമാനിച്ചു.

ചിക്കാഗോയില്‍ നിലവിലുള്ള വിവിധ സ്പോര്‍ട്ട്‌സ് സംഘടനകളായ ഗ്ലെന്‍‌വ്യൂ സ്‌ട്രൈക്കേഴ്സ് വോളിബോള്‍ ലീഗ്, മലയാളി ബൈക്കേഴ്‌സ് അസോസിയേഷന്‍ എന്നിവ പുതുതായി രൂപീകരിച്ച ആര്‍ട്ട്‌സ് ആന്‍റ് സ്പോര്‍ട്ട്‌സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കീഴിലായിരിക്കും ഇനി മുതല്‍ പ്രവര്‍ത്തിക്കുക എന്നറിയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോര്‍ജ്ജ് നെല്ലാമറ്റം (ഫോണ്‍: 847 533 9029), ബി.ജി.സി മാണി (ഫോണ്‍: 847 560 1398), ജിനോ മഠത്തില്‍ (ഫോണ്‍: 312 263 7959) എന്നിവരുമായി ബന്ധപ്പെടുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :