കാനഡയിലെ വോളിബോള്‍ ടൂര്‍ണമെന്റ്‌

ടൈഗേഴ്‌സ്‌ ഹാമില്‍ട്ടണ്‍ ജേതാക്കള്‍

വുഡ്ബ്രിഡ്ജ്‌| WEBDUNIA|

വെള്ളി, 3 ജൂണ്‍ 2005

അഡ്‌മിറല്‍ കൈരളി എവറോളിംഗ്‌ ട്രോഫിക്കു വേണ്ടിയുള്ള അഖില കാനഡ വോളിബോള്‍ ടൂര്‍ണമെന്റില്‍ ടൈഗേഴ്‌സ്‌ ഹാമില്‍ട്ടണ്‍ ചാമ്പ്യന്മാരായി. എറ്റോബികോക്ക്‌ കൈരളി സ്പോര്‍ട്‌സ്‌ ക്ലബാണ്‌ ഒന്നാം സ്ഥാനം നേടിയത്‌.

അഖില കാനഡാ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ സെലിന്‍ ജോര്‍ജ്‌ വനിതാ സിംഗിള്‍സില്‍ ഒന്നാമത്തെതി. പുരുഷ വിഭാഗത്തില്‍ ഏണസ്റ്റ്‌ എബ്രഹാമാണ്‌ ജേതാവ്‌.

ബാഡ്‌മിന്റണ്‍ പുരുഷ-വനിതാ കളികളില്‍ ജോസ്‌ കേംബ്രിഡ്ജും പ്രവീണ രാജേന്ദ്ര സീംഗും യഥാക്രമം രണ്ടാം സ്ഥാനങ്ങള്‍ നേടി.
ഡബ്ല്സില്‍ വിയാനി-മേഴ്‌സി ഇലഞ്ഞിക്കല്‍ സഖ്യം ഒന്നാമതെത്തിയപ്പോള്‍ ക്രിസ്റ്റീന-ക്രിസ്റ്റഫര്‍ ഇലഞ്ഞിക്കല്‍ സഖ്യം രണ്ടാമതെത്തി. കാനഡിയിലുള്ള നിരവധി ടീമുകള്‍ വോളിബോള്‍, ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.

മേയ്‌ 21ന്‌ ഒന്‍റാരിയോയിലെ 4901 റൂഥര്‍ഫോര്‍ഡ്‌ റോഡ്‌, വുഡ്ബ്രിഡ്ജ്‌ എമില സെക്കന്ററി സ്കൂളില്‍ നടന്ന കളികള്‍ ഡോ. ഗോകുല്‍ദാസ്‌ രവിവര്‍മ്മ ഉദ്ഘാടനം ചെയ്തു. എറ്റോബികോക്ക്‌ കൈരളി സ്പോര്‍ട്‌സ്‌ ക്ലബാണ്‌ ടൂര്‍ണമെന്റ്‌ സംഘടിപ്പിച്ചത്‌.

കാനഡയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ അഡ്‌മിറല്‍ ട്രാവല്‍സായിരുന്നു കളികളുടെ പ്രധാന സ്പോണ്‍സര്‍മാര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :