ഓണഘോഷവുമായി ഫ്ലോറിഡാ മലയാളികളും

ഫ്ലോറിഡ| WEBDUNIA| Last Modified തിങ്കള്‍, 30 ജൂലൈ 2007 (16:18 IST)

അമേരിക്കയിലെ ഫ്ലോറിഡയിലുള്ള മലയാളികളും ഓണാഘോഷം നടത്താന്‍ തയാറെടുക്കുന്നു. 2007 ലെ ഓണാഘോഷങ്ങള്‍ വരുന്ന ഓഗസ്റ്റ്‌ നാലാം തീയതി തന്നെ നടത്താനാണ്‌ ഫ്ലോറിഡ മലയാളികളുടെ തയാറെടുപ്പ്‌.

ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളാ ആര്‍ട്‌സ്‌ ക്ലബ്ബ്‌ ഓഫ്‌ സൗത്ത്‌ ഫ്ലോറിഡായുടെ ആഭിമുഖ്യത്തിലാണ്‌ ഓണാഘോഷം നടക്കുന്നത്‌.

ഓഗസ്റ്റ് 4 വൈകിട്ട്‌ ആറിന്‌ കൂപ്പര്‍ സിറ്റി ഹൈസ്ക്കൂള്‍ ആഡിറ്റോറിയത്തില്‍ വെച്ചാണ്‌ ഓണാഘോഷ പരിപാടികള്‍ നടത്തുന്നത്‌.

ഓണാഘോഷ പരിപാടികളുടെ ഭാഗങ്ങളായി വിഭവസമൃദ്ധമായ ഓണസദ്യ, മാവേലി മന്നന്‌ സ്വീകരണം, തിരുവാതിര, കൈകൊട്ടിക്കളി, ഓട്ടംതുള്ളല്‍, ഭരതനാട്യം, മോഹിനിയാട്ടം, ഫോക്ക്ഡാന്‍സ്‌ തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറും. നവകേരളാ യൂത്ത്‌ ഒരുക്കുന്ന ഫാഷന്‍ ഷോയും നടക്കും.

ഓണാഘോഷ പരിപാടികളുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസഫ്‌ പാനിക്കുളങ്ങരയെ 954-600-9505, ജിജി നീലത്തുംമുക്കില്‍: 954-604-7084 എന്ന നമ്പരില്‍ ബന്ധപ്പെടുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :