ഉപന്യാസമത്സരവുമായി ലോക മലയാളി കൗണ്‍സില്‍

കൊളോണ്‍| WEBDUNIA| Last Modified ബുധന്‍, 3 ഒക്‌ടോബര്‍ 2007 (14:24 IST)

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കുറിച്ച്‌ ഉപന്യാസ മത്സരം നടത്താന്‍ ലോക മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്‍സ്‌ തീരുമാനിച്ചു.

ജര്‍മനിയിലെ രണ്ടാം തലമുറയെ പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും ഗാന്ധിയെക്കുറിച്ചുള്ള ഉപന്യാസ മത്സരം നടത്തുക.

ഗാന്ധിജിയുടെ അഹിംസ എന്ന തത്വത്തിന്റെ പ്രസക്തി ഈ നൂറ്റാണ്ടില്‍ എന്നതാണ്‌ ഉപന്യാസ വിഷയം. ഇതില്‍ അഹിംസ പ്രധാനമായും ഈ കാലഘട്ടത്തിന്‌ ചേര്‍ന്നതോ, ആയുധമെടുക്കാതെ സമാധാനം എങ്ങനെ സാധിക്കും, അഹിംസയെ അംഗീകരിക്കാന്‍ ലോകരാഷ്ട്രങ്ങളും സ്ഥാപനങ്ങളും തയ്യാറാണോ, വ്യക്തികള്‍ക്ക്‌ ഇതില്‍ എങ്ങനെ ഭാഗഭാക്കാവാം, കുടുംബവും സ്കൂളും സമൂഹവും അഹിംസയിലേക്ക്‌ നയിക്കാന്‍ സഹായിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള അഞ്ചു ചോദ്യങ്ങള്‍ക്ക്‌ ഉത്തരമെന്നോണം ആയിരം വാക്കില്‍ കവിയാതെ ജര്‍മന്‍ ഭാഷയിലോ ഇംഗ്ലീഷിലോ ആണ് ഉ‍പന്യാസം തയാറാക്കേണ്ടത്‌.

പങ്കെടുക്കുന്നവര്‍ക്കുള്ള പ്രായപരിധി 27 വയസ്സാണ്‌. ഇത്‌ കൂടാതെ ഉപന്യാസ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ജര്‍മനിയില്‍ താമസിക്കുന്നവരായിരിക്കണം.

ഉപന്യാസം ലഭിച്ചിരിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ ഇരുപത്‌ (20.10.2007) ആണ്‌. തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും നല്ല ആദ്യത്തെ മൂന്ന്‌ ഉപന്യാസത്തിന്‌ ഒന്നും (150 യൂറോ) രണ്ടും (100 യൂറോ) മൂന്നും(50 യൂറോ) സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.

സമ്മാനങ്ങള്‍ നവംബര്‍ 4 ന്‌ ഞായറാഴ്ച ഫ്രാങ്ക്ഫര്‍ട്ടില്‍ സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി ഫെസ്റ്റിവലില്‍ വച്ച്‌ നല്‍കും. മത്‌സരത്തിന്റെ കോ - ഓര്‍ഡിനേറ്റര്‍ ജോണ്‍ ചെറുതോട്ടത്ത്‌ ആണ്‌. ഉപന്യാസങ്ങള്‍ അയച്ചുകൊടുക്കേണ്‌ട വിലാസം [email protected]m (ഫോണ്‍ 069 523650). ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും
.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മേഴ്‌സി തടത്തില്‍, ജര്‍മന്‍ പ്രോവിന്‍സ്‌ പ്രസിഡന്‍റ് - ഫോണ്‍ - 02336 470010, ജോസ്‌ കുമ്പിളുവേലില്‍, ജന.സെക്രട്ടറി - ഫോണ്‍ - 02232 962366.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :