അബുദാബി കൈരളി വാര്‍ഷികം ആഘോഷിച്ചു

അബുദാബി:| WEBDUNIA|
ബുധന്‍, 30 ജൂണ്‍ 2004

മുസ്സഫ എന്‍പിസിസിയിലെ തൊഴിലാളികള്‍ക്കിടയില്‍ രൂപീകൃതമായ കല-സാഹിത്യ-സാംസ്കാരിക സംഘടനയായ കൈരളി കള്‍ച്ചറല്‍ ഫോറത്തിന്റെ മൂന്നാം വാര്‍ഷികം ആഘോഷിച്ചു.

അഷ്‌റഫ്‌ വടക്കേക്കാടിന്റെ അധ്യക്ഷതയില്‍ ആഘോഷപരിപാടികള്‍ യു.എ.ഇ എക്സ്ചേഞ്ച്‌ സെന്റര്‍ ജനറല്‍ മാനേജര്‍ സുധീര്‍കുമാര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു. നാടകപ്രവര്‍ത്തകന്‍ ജോയ്‌ മാത്യു മുഖ്യപ്രഭാഷണം നടത്തി. കെ.ബി മുരളി, എം.എം. മുഹമ്മദ്‌, സഫറുള്ള പാലപ്പെട്ടി, വര്‍ക്കല ദേവകുമാര്‍ എന്നിവര്‍ സംസാരിച്ചു.

കൈരളി സ്മരണിക സുധീര്‍കുമാര്‍ ഷെട്ടി കെ.ബി മുരളിക്ക്‌ നല്‍കി പ്രകാശനം ചെയ്തു. ഗോവിന്ദന്‍ മ്പൂതിരിയുടെ അധ്യക്ഷതയില്‍ സര്‍ജു ചാത്തന്നൂര്‍, അസ്‌മോ പുത്തന്‍ചിറ, കമറുദ്ദീന്‍ ആമയം എന്നിവര്‍ കവിതകള്‍ ചൊല്ലി. ടെറന്‍സ്‌ ഗോമസ്‌ സ്വാഗതവും ഇക്ബാല്‍ ഹമീദ്‌ നന്ദിയും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :