റെഡ്‌ പ്രോണ്‍സ്‌ കറി

WEBDUNIA|
പ്രോണ്‍സ്. കേള്‍ക്കുമ്പോഴേ വായില്‍ വെള്ളമൂറും. ഇതാ റെഡ് പ്രോണ്‍സ് കറി.

ചേര്‍ക്കേണ്ട ഇനങ്ങള്‍

കൊഞ്ച്‌ വൃത്തിയാക്കിയത്‌ - 11/2 കിലോ
വെളുത്തുള്ളി - 20 അല്ലി
നാരങ്ങാ നീര്‌ - 3 ടീസ്പൂണ്‍
ഉണക്കമുളക്‌ - 7 എണ്ണം
തേങ്ങാപ്പാല്‍ - 4 കപ്പ്‌
വിനാഗിരി - 4 സ്പൂണ്‍
ഉപ്പ്‌ - പാകത്തിന്‌

പാകം ചെയ്യേണ്ട വിധം

വെളുത്തുള്ളിയും മുളകും വിനാഗിരി ചേര്‍ത്ത്‌ അരച്ച്‌ തേങ്ങാപ്പാലും ഉപ്പും ചേര്‍ത്ത്‌ പാത്രത്തില്‍ ഒഴിച്ച്‌ തിളപ്പിക്കുക. അതില്‍ കൊഞ്ച്‌ ചെറുതായരിഞ്ഞ്‌ ചേര്‍ത്ത്‌ 20 മിനിറ്റ്‌ അടച്ച്‌ വേവിക്കുക. തിളയ്ക്കുമ്പോള്‍ നാരങ്ങാനീര്‌ മീതെ കുടഞ്ഞ്‌ ഇറക്കി വയ്ക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :