മട്ടണ്‍‌ റോസ്‌റ്റ്

WEBDUNIA| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2009 (20:16 IST)
സ്വാദേറിയ മട്ടണ്‍‌ റോസ്‌റ്റ് പാകം ചെയ്യുന്നതെങ്ങനെയെന്ന് പഠിക്കാം

ചേരുവകള്‍:

മട്ടണ് - 750ഗ്രാം
സവാള - 1
തക്കാളി - 2
ഇഞ്ചി - 1കഷണം
വെളുത്തുള്ളി - 6അല്ലി
മുളകുപൊടി - 4ടീസ്പൂണ്‍
മല്ലിപ്പൊടി - 2ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 2ടീസ്പൂണ്‍
കുരുമുളകുപൊടി - 1ടീസ്പൂണ്‍
ഇറച്ചി മസാല - 1ടീസ്പൂണ്‍
പെരുംജീരകം - 1ടീസ്പൂണ്‍
മുട്ട‌ - 1
വെളിച്ചെണ്ണ
പച്ചമുളക് - 3
കറിവേപ്പില
മല്ലിയില
തൈര്
ഉപ്പ്

പാകം ചെയ്യുന്ന വിധം:

മട്ടണ്‍‌ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കുക. വെളുത്തുള്ളി, ഇഞ്ചി എന്നിവ അവ അരച്ച് മട്ടണില്‍‌ പുരട്ടി വയ്ക്കുക. എന്നിട്ട് മല്ലിപ്പൊടി, മുളകുപൊടി, ഇറച്ചി മസാല, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, പെരും ജീരകം എന്നിവ അരച്ചതും ഉപ്പും തൈരും മുട്ടയും മട്ടണില്‍‌ പുരട്ടി ഒരു മണിക്കൂര്‍ നേരത്തേക്ക് മാറ്റി വയ്ക്കുക. എന്നിട്ട് വെളിച്ചെണ്ണ ചൂടാക്കി അരിഞ്ഞുവച്ചിരിക്കുന്ന സവാള, തക്കാളി, കറിവേപ്പില, മല്ലിയില എന്നിവ വഴറ്റി അതില്‍ മട്ടണ്‍‌ കഷണങ്ങള്‍ വറുത്തെടുക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :