കോഴിക്കറി

WEBDUNIA| Last Modified ശനി, 30 ജൂലൈ 2011 (16:46 IST)
നല്ല രസികന്‍ കോഴിക്കറി. ആഹാ ഓര്‍ക്കാന്‍ തന്നെയൊരു സുഖമില്ലേ. എന്നാല്‍ പിന്നെ ഒന്നു പരീക്ഷിച്ചുനോക്കിയാലെന്താ?

ചേര്‍ക്കേണ്ട ഇനങ്ങള്‍

കോഴിയിറച്ചി - ഒരു കിലോ
ചിക്കന്‍ മസാല - 4 സ്പൂണ്‍
മല്ലിയില - ആവശ്യത്തിന്‌
വലിയ ഉള്ളി - 100 ഗ്രാം
തേങ്ങ - ആവശ്യത്തിന്‌
ഉപ്പ്‌,എണ്ണ - പാകത്തിന്‌

പാകം ചെയ്യേണ്ട വിധം

ഇറച്ചി ചെറിയ കഷണങ്ങളാക്കി വെള്ളം,ഉപ്പ്‌, മസാല, തേങ്ങ എന്നിവ ചേര്‍ത്ത്‌ നല്ലവണ്ണം വേവിച്ചെടുക്കുക.വലിയ ഉള്ളി അരിഞ്ഞ്‌ ചൂടായ എണ്ണയില്‍ ഇട്ട്‌ വഴറ്റിയെടുത്ത്‌ ഇറച്ചിയില്‍ ചേര്‍ക്കുക.മല്ലിയില ഇതിന്‌ മുകളില്‍ വിതറിയിടുക.കോഴിക്കറി റെഡി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :