എഗ്ഗ് ദോശ

WEBDUNIA| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2011 (13:44 IST)
വെജിറ്റേറിയന്‍ വിരോധികള്‍ക്കും ദോശ കഴിക്കാം. ഇതാ മുട്ട ദോശ...

ചേര്‍ക്കേണ്ട ഇനങ്ങള്‍:

പച്ചരി 500 ഗ്രാം
ഉഴുന്ന്‌ 300 ഗ്രാം
പഞ്ചസാര ഒരു സ്പൂണ്‍
ഉപ്പ്‌ പാകത്തിന്‌
മുട്ട 6 എണ്ണം.

പാകം ചെയ്യേണ്ട വിധം:

ഒന്നും രണ്ടും ചേരുവകള്‍ കുതിര്‍ത്തെടുത്ത്‌ അരച്ചു കലക്കി പഞ്ചസാര ചേര്‍ത്തിളക്കുക. ഒരു പാത്രത്തില്‍ മുട്ട ഉടച്ചൊഴിച്ച്‌ അടിച്ചു പതപ്പിച്ചു മാവില്‍ കലക്കുക. ആവശ്യത്തിന്‌ ഉപ്പിട്ടിളക്കി വയ്ക്കുക. ദോശക്കല്ല്‌ ചൂടായശേഷം കോരിയൊഴിച്ചു ചുട്ടെടുക്കുക.ചൂടോടെ കഴിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :