പാടും‌പാതിരിയുടെ സംഗീതക്കച്ചേരി

ജയ്സണ്‍ മാത്യു, കാനഡ

Fr.PaulPoovathinkal
PROPRO
കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ടോറന്‍റോയുടെ ആഭിമുഖ്യത്തില്‍ സംഗീതനിശ സംഘടിപ്പിക്കുന്നു. പാടും പാതിരി എന്നറിയപ്പെടുന്ന റവ.ഡോ.പോള്‍ പൂവത്തിങ്കലും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ ടോറന്‍റോ എറ്റോബിക്കോക്കിലുള്ള മൈക്കിള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സെപ്തംബര്‍ 19 വൈകുന്നേരം 7.30 ന് അരങ്ങേറും.

കേരളത്തില്‍ നിന്നുള്ള പ്രൊഫ.അബ്ദുള്‍ ഹസീസ് (വയലിന്‍), ഗുരുവായൂര്‍ സനോജ് (മൃദംഗം), ഇലഞ്ഞിമേല്‍ സുശീല്‍കുമാര്‍ (ഘടം) എന്നിവരാണ് പക്കമേളം കൈകാര്യം ചെയ്യുന്നത്. കര്‍ണ്ണാടക സംഗീതത്തില്‍ ഡോക്ടറേറ്റ് നേടിയ പ്രഥമ ക്രൈസ്തവ വൈദികനായ ഡോ.പോള്‍ പൂവത്തിങ്കല്‍ ലോകമെമ്പാടും നിരവധി കച്ചേരികള്‍ ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്.

സംഗീതാസ്വാദകര്‍ക്കായി കര്‍ണ്ണാടകസംഗീതം, ഗസല്‍ ഭക്തിഗാനങ്ങള്‍ ദേശീയോദ്ഗ്രഥന ഗീതങ്ങള്‍ തുടങ്ങിയ എല്ലാത്തരം സംഗീതവും ഉള്‍പ്പെടുത്തിയ സംഗീത വിരുന്നായിരിക്കും ഇതെന്ന് കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ് പ്രസിഡന്‍റ് റവ.അലക്സ് പി.ജോണ്‍ ട്രഷറര്‍ മനു അബ്രഹാം, സെക്രട്ടറി തോമസ് തോമസ് എന്നിവര്‍ അറിയിച്ചു.

സി.എസ്.ഐ ചര്‍ച്ച് ടൊറന്‍റൊ, സെന്‍റ് ജോര്‍ജ്ജ് സിറിയക് ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്‍റ് തോമസ് അപ്പോസ്തല്‍ മിഷന്‍ മലങ്കര കാത്തലിക് ചര്‍ച്ച്, സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, കനേഡിയന്‍ മാര്‍ തോമാ ചര്‍ച്ച് ടോറന്‍റൊ, സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്, സെന്‍റ് ഇഗ്നേഷ്യസ് ക്നാനായ യാക്കോബായ ചര്‍ച്ച്, സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് മിസ്സിസ്സാഗ, സെന്‍റ് മാത്യൂസ് മാര്‍ തോമാ ചര്‍ച്ച്, സെന്‍റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് എന്നിവരാണ് സംഗീതനിശയുടെ സംഘാടകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് 905-455-4717, 416-845-9225, 416-953-9686 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ടൊറന്‍റോ| WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :